സൗദി അറേബ്യയിൽ നിന്നും അന്യം നിന്നുപോയ പേർഷ്യൻ കാട്ടുകഴുത എന്നറിയപ്പെട്ടിരുന്ന പേർഷ്യൻ ഓണഗറിന് ഒരു നൂറ്റാണ്ടിനിപ്പുറം പുനരുജ്ജീവനം.

സൗദി അറേബ്യയിൽ നിന്നും അന്യം നിന്നുപോയ പേർഷ്യൻ കാട്ടുകഴുത എന്നറിയപ്പെട്ടിരുന്ന പേർഷ്യൻ ഓണഗറിന് ഒരു നൂറ്റാണ്ടിനിപ്പുറം പുനരുജ്ജീവനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി അറേബ്യയിൽ നിന്നും അന്യം നിന്നുപോയ പേർഷ്യൻ കാട്ടുകഴുത എന്നറിയപ്പെട്ടിരുന്ന പേർഷ്യൻ ഓണഗറിന് ഒരു നൂറ്റാണ്ടിനിപ്പുറം പുനരുജ്ജീവനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിൽ നിന്നും അന്യം നിന്നുപോയ പേർഷ്യൻ കാട്ടുകഴുത എന്നറിയപ്പെട്ടിരുന്ന പേർഷ്യൻ ഓണഗറിന് ഒരു നൂറ്റാണ്ടിനിപ്പുറം പുനരുജ്ജീവനം. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയും ജോർദാനിലെ റോയൽ സൊസൈറ്റി ഫോർ കൺസർവേഷൻ ഓഫ് നേച്ചറും (ആർഎസ്‌സിഎൻ) തമ്മിലുള്ള സംയുക്ത സഹകരണത്തിലൂടെയാണ് ഈ നേട്ടം സാധ്യമായത്. 

അറേബ്യയിൽ വംശനാശം സംഭവിച്ച ഇക്വസ് ഹെമിയോണസ് ഹെമിപ്പസിന്റെ വംശത്തിൽ പെടുന്നതാണ് വന്യജീവിയായ പേർഷ്യൻ ഓണഗർ. ഈ വർഷം ഏപ്രിലിൽ, ജോർദാനിലെ ഷൗമാരി വന്യജീവി സങ്കേതത്തിൽ നിന്ന് ഏഴ് പേർഷ്യൻ കാട്ടുകഴുതകളെ സൗദിയിലെ റോയൽ റിസർവിലേക്ക് എത്തിച്ചിരുന്നു. സൗദിയിലെ സംരക്ഷിത പ്രദേശത്ത് സ്വാഭാവിക ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെട്ട് സ്വതന്ത്രമായി വളർന്ന് പ്രജനനം നടത്തി ആദ്യ കുട്ടിയെ പ്രസവിക്കുകയും ചെയ്തോടെയാണ് നൂറ്റാണ്ടിനിപ്പുറം പേർഷ്യൻ കാട്ടുകഴുതയുടെ വംശം സൗദിയിൽ വീണ്ടും ഉടലെടുത്തത്.

Image Credit: X/PMBSRReserve
ADVERTISEMENT

1900 കളിൽ വംശനാശം സംഭവിച്ചതിന് ശേഷം ഇപ്പോഴാസ് സ്വാഭാവിക പ്രകൃതി അന്തരീക്ഷത്തിൽ സ്വാതന്ത്ര്യമായി വിഹരിക്കുന്ന കാട്ടുകഴുതകളാണിവ.  പുരാണകാലം മുതൽക്കേ അറബ് കവികളുടെ ഇഷ്ട പ്രതിപാദ്യ വിഷയമായി പേർഷ്യൻ അറബ് കവിതകളിൽ  ഇവ ഇടം പിടിച്ചിരുന്നു. സാധാരണ കഴുതകളെ അപേക്ഷിച്ച് ഏറെ ശക്തരും മെരുക്കാൻ പറ്റാത്തതും പിടികിട്ടാത്തതുമായ ഈ വന്യമൃഗത്തെ വംശനാശം നേരിടുന്ന ഇനത്തിലാണ് രാജ്യന്തര പ്രകൃതി സംരക്ഷണ യൂണിയൻ (ഐയുസിഎൻ) ഉൾപ്പെടുത്തിയിരിക്കുന്നത്.

ആഗോളതലത്തിൽ വെറും 600 എണ്ണം മാത്രം അവശേഷിക്കുന്ന ഇവയുടെ പുനരുജ്ജീവനം സൗദി അറേബ്യയുടെ ജൈവവൈവിധ്യ സമ്പത്തിനെ സംരക്ഷിക്കുന്നതിനുള്ള ചരിത്രപരമായ  നാഴികകല്ലുകളിൽ ഒന്നായി കരുതുന്നതായി പ്രതിനിധീകരിക്കുന്നു, പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിന്റെ സിഇഒ ആൻഡ്രൂ സലൂമിസ് പറഞ്ഞു. മുൻകാലങ്ങളിലുണ്ടായിരുന്നതും വംശനാശം സംഭവിച്ച പേർഷ്യൻ കാട്ടുകഴുതയുടെ ഏറ്റവും അടുത്ത ജനിത വംശത്തിലുള്ളതും സംരക്ഷിത പ്രദേശത്തുണ്ടായിരുന്ന സിറിയൻ കാട്ടുകഴുതയാണ് ഒരു കാലത്ത്  ഇവിടെ വളർന്നിരുന്നത്.

Image Credit: X/PMBSRReserve
ADVERTISEMENT

പുതിയ തലമുറ  പിറവി എടുത്തതോടെ പേർഷ്യൻ കാട്ടുകഴുതകളുടെ വംശത്തെയാണ് ഇവിടെ  റോയൽ റിസർവ് അവതരിപ്പിക്കുന്നത്. മറ്റ് കാട്ടു കഴുതകളേക്കാൾ ചെറുതായ പേർഷ്യൻ ഓണഗർ വേഗതയ്ക്ക് പേരുകേട്ടവയാണ്. ഇവയക്ക്  മണിക്കൂറിൽ 70 കിലോമീറ്റർ വരെ ഓടാൻ കഴിയും. ഏകദേശം 4 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു വംശപരമ്പരയിൽ, പേർഷ്യൻ കാട്ടുകഴുതകൾ അറേബ്യൻ കുതിരയ്ക്കും ആഫ്രിക്കൻ സീബ്രയ്ക്കും മുൻപുള്ളവരാണ്.

ഒരുകാലത്ത് അറേബ്യയിലും സിറിയൻ മരുഭൂമിയിലും കിഴക്കൻ മെഡിറ്റേറിയൻ പ്രദേശങ്ങളിലും  അലഞ്ഞുനടന്ന ഈ സുപ്രധാന ജീവിവർഗത്തെ സംരക്ഷിക്കുന്നതിനായി  റോയൽ റിസർവ്  ജോർദാൻ ആർഎസ്‌സിഎൻ -മായി ഒരു സഹകരണ കരാർ ഒപ്പിട്ടതോടെയാണ് സംയുക്ത പദ്ധതി 2024-ൽ ആരംഭിച്ചത്. സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, വിഷൻ 2030 എന്നിവയെ പിന്തുണയ്ക്കുന്ന വിധമാണ്  റോയൽ റിസർവിന്റെ സംയോജിത വികസന പരിപാടികളുടെ ഭാഗമായി പേർഷ്യൻ കാട്ടുകഴുതയുടെ പുനരവതരണം പദ്ധതി നടപ്പിലാക്കുന്നത്.

ADVERTISEMENT

2022 മുതൽ, റിസർവ് 60 അറേബ്യൻ ഓറിക്‌സ്, 14 നുബിയൻ ഐബെക്‌സ്, 125 സാൻഡ് ഗസലുകൾ, 22 മൗണ്ടൻ ഗസലുകൾ എന്നിവയുൾപ്പെടെ 11 ഇനങ്ങളെ വിജയകരമായി പുനരവതരിപ്പിച്ചു. കൂടാതെ, ഗ്രിഫൺ കഴുകൻ, ഫറവോ ഈഗിൾ മൂങ്ങ എന്നിവയുൾപ്പെടെ ആറ് ഇനം പക്ഷികളെ വീണ്ടും അവതരിപ്പിച്ചു.

English Summary:

Persian onager returns to Saudi Arabia after over a century of absence