ജിദ്ദ ∙ സിനിമയുടെ പുതിയ വീട് എന്ന തലക്കെട്ടോടെ സൗദി അറേബ്യയുടെ പൈതൃക നഗരമായ ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവെലിന് ഗംഭീര തുടക്കം. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം ആമിർ ഖാനുമായുള്ള സംഭാഷണത്തോടെ തുടങ്ങിയ ഫെസ്റ്റിവെൽ ഇന്ന് വൈകിട്ട് ഔദ്യോഗികമായി ആരംഭിക്കും. ജിദ്ദ കൾച്ചറൽ വില്ലേജിൽ റെഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സിനിമയുടെ പുതിയ വീട് എന്ന തലക്കെട്ടോടെ സൗദി അറേബ്യയുടെ പൈതൃക നഗരമായ ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിന് ഗംഭീര തുടക്കം. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം ആമിർ ഖാനുമായുള്ള സംഭാഷണത്തോടെ തുടങ്ങിയ ഫെസ്റ്റിവെൽ ഇന്ന് വൈകിട്ട് ഔദ്യോഗികമായി ആരംഭിക്കും. ജിദ്ദ കൾച്ചറൽ വില്ലേജിൽ റെഡ് കാർപ്പറ്റിൽ വർണാഭമായ ചടങ്ങുകളിൽ ഉദ്ഘാടനം നടക്കും. 

സിനിമാ നടനും നിർമാതാവും എന്ന നിലയിൽ താനിപ്പോഴും അബദ്ധങ്ങൾ വരുത്തുന്നുണ്ടെന്ന് ആമിർഖാൻ പറഞ്ഞു. താരേ സമീൻ പർ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗവും അധികം വൈകാതെ പുറത്തുവരും. സൽമാൻ ഖാൻ-ഷാറൂഖ് ഖാൻ-ആമിർഖാൻ എന്നിവർ ഒന്നിക്കുന്ന സിനിമയും സംഭവിക്കുമെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ആമിർഖാൻ പറഞ്ഞു. ലോകത്തുടനീളം തന്റെ സിനിമ ആസ്വദിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ട്. ചൈനയിലും തനിക്ക് ആരാധകരുണ്ട്. പൈറേറ്റഡ് കോപ്പിയിലൂടെയാണ് തന്റെ സിനിമ ചൈനയിൽ എത്തിയത്. എന്നാൽ അത് പിന്നീട് തനിക്ക് അനുഗ്രഹമായി. ഇപ്പോൾ ചൈനയിൽ തനിക്ക് ആരാധകരുണ്ടെന്നും ആമിർഖാൻ പറഞ്ഞു. ചൈനീസ് ആരാധികയാണ് ജിദ്ദയിലെ സംഭാഷണത്തിൽ ആമിർഖാനോട് അവസാനത്തെ ചോദ്യം ഉന്നയിച്ചത്.

ADVERTISEMENT

നിറഞ്ഞ സദസ്സിൽ ആരാധകരുടെ കരഘോഷങ്ങളിലൂടെയാണ് ആമിർഖാൻ വേദിയിലെത്തിയത്. കൾചറൽ സിറ്റിയിൽ പുതുതായി അഞ്ചു സിനിമാശാലകളാണ് പ്രദർശനത്തിന് സജ്ജമായിരിക്കുന്നത്. ലോകത്തിലെ ക്ലാസിക് സിനിമകൾ ഇവിടെ പ്രദർശിപ്പിക്കും. 121 ചിത്രങ്ങളാണ് ആകെ പ്രദർശിപ്പിക്കുക. ഇതിൽ 16 സിനിമകൾ സംവിധാനം ചെയ്തിരിക്കുന്നത് വനിതകളാണ്. സൗദി സഹകരണത്തോടെ ഈജിപ്ഷ്യന്‍ സംവിധായകനായ കരീം ശെനാവി നിര്‍മിച്ച ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി' യാണ് ഉദ്ഘാടനചിത്രം. 

English Summary:

Red Sea Film Festival gets off to a grand start