റിയാദ് ∙ കുമാരനാശാൻ വിടപറഞ്ഞിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ‘ജലയാത്രയുടെ നൂറുവർഷങ്ങൾ’ എന്ന ശീർഷകത്തിൽ റിയാദിലെ ചില്ല അദ്ദേഹത്തിന്റെ കവിതകളെ ആധാരമാക്കി വിപുലമായ സംവാദം സംഘടിപ്പിച്ചു.

റിയാദ് ∙ കുമാരനാശാൻ വിടപറഞ്ഞിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ‘ജലയാത്രയുടെ നൂറുവർഷങ്ങൾ’ എന്ന ശീർഷകത്തിൽ റിയാദിലെ ചില്ല അദ്ദേഹത്തിന്റെ കവിതകളെ ആധാരമാക്കി വിപുലമായ സംവാദം സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ കുമാരനാശാൻ വിടപറഞ്ഞിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ‘ജലയാത്രയുടെ നൂറുവർഷങ്ങൾ’ എന്ന ശീർഷകത്തിൽ റിയാദിലെ ചില്ല അദ്ദേഹത്തിന്റെ കവിതകളെ ആധാരമാക്കി വിപുലമായ സംവാദം സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ കുമാരനാശാൻ വിടപറഞ്ഞിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ‘ജലയാത്രയുടെ നൂറുവർഷങ്ങൾ’ എന്ന പേരിൽ റിയാദിലെ ചില്ല അദ്ദേഹത്തിന്റെ കവിതകളെ ആധാരമാക്കി സംവാദം സംഘടിപ്പിച്ചു. ബത്തയിലെ ലുഹ ഹാളിൽ നടന്ന വായനാവതരണങ്ങൾക്ക് എഴുത്തുകാരി ഷിംന സീനത്ത് തുടക്കം കുറിച്ചു. 'ആശാൻ കവിതയിലെ പെൺഭാവങ്ങൾ' എന്ന വിഷയത്തിൽ കാലത്തിനപ്പുറം സഞ്ചരിച്ച ആശാന്റെ ഗുണവതികളായ, ദൃഢതയുള്ള സ്ത്രീ കഥാപാത്രങ്ങളുടെ പ്രണയശക്തിയെ ഷിംന വിശകലനം ചെയ്തു.

പ്രധാനമായി ലീല, നളിനി, സീത എന്നീ സ്ത്രീകഥാപാത്രങ്ങളെ  അവതരിച്ചുകൊണ്ടാണ് ഷിംന സംസാരിച്ചത്. സീബ കൂവോട് ‘ആശാൻ കവിതയിലെ ബുദ്ധഗുരുദർശനങ്ങൾ’ എന്ന പ്രബന്ധാവതരണമാണ് നടത്തിയത്. ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കൃതികളെ അടിസ്ഥാനമാക്കി സീബ നടത്തിയ പഠനം ആശാൻ നടത്തിയ നവോത്ഥാന പ്രവർത്തനങ്ങളുടെ കൂടി വിശകലനമായി. നാരായണഗുരുവിന്റെ പ്രഥമ ശിഷ്യരിലൊരാളായ കുമാരനാശാന്റെ ചിന്തകളെ സ്വാധീനിച്ച ഗുരുചിന്തകളും ബുദ്ധദർശനങ്ങളും എങ്ങനെ ആശാന്റെ കവിതകളിൽ ദീപ്തമായി നിൽക്കുന്നുവെന്ന് സീബ വിശദീകരിച്ചു.

ADVERTISEMENT

ആശാന്റെ കവിതകൾ ഉയർത്തുന്ന ചിന്തകൾ ഒരു നൂറ്റാണ്ടിനു ശേഷവും കേരളത്തിൽ നിലനിൽക്കുന്ന ജാതിമതവിദ്വേഷങ്ങളുടെ അപകടത്തെ കുറിച്ച് വീണ്ടും ഓർമ്മിപ്പിക്കുന്നു. ‘ആശാൻ കവിതയിലെ ജാതിവ്യവസ്ഥ' എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് പ്രബന്ധാവതരണം നടത്തിയ ബീന ‘ദുരവസ്ഥ’യിലൂടെ ആശാൻ നടത്തിയ അപകടകരമായ വിഭാഗീയ അധിക്ഷേപങ്ങളെ വിമർശനവിധേയമാക്കി. 

'ആശാന്റെ കാവ്യഭാവനകൾ' എന്ന വിഷയത്തെ ആസ്പദമാക്കി സബീന എം സാലി അവതരണം നടത്തി. ‘വീണപൂവ്’ എന്ന കൃതിമാത്രം മതി കുമാരനാശാനെ ലോകോത്തരകവികളുടെ ഗണത്തിൽ പെടുത്താനെന്ന് സബീന അഭിപ്രായപ്പെട്ടു. ആശാന്റെ വിവിധ കവിതകളിൽ തെളിയുന്ന ഭാവനാസമ്പന്നമായ കാവ്യാലങ്കാരങ്ങളെ സബീന വിശദീകരിച്ചു. സ്നേഹരാഹിത്യം മരണമാണെന്ന് വിശ്വസിക്കുന്ന കവി കവിതയെ പ്രണയസമ്പന്നമാക്കുന്നു എന്ന് സബീന പറഞ്ഞു. 

ADVERTISEMENT

വിപിൻകുമാറിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പ്രബന്ധാവതരണങ്ങൾ തുടങ്ങിയത്. കുമാരനാശനെ പോലെയൊരു കവിയെ ഓർക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് മഹത്തായ സാംസ്കാരിക പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. 

സൗരവ് വീണപൂവ് എന്ന കവിത ആലപിച്ചു. തുടർന്നു നടന്ന സംവാദത്തിന് എം. ഫൈസൽ തുടക്കം കുറിച്ചു. റസൂൽ സലാം, പ്രഭാകരൻ കണ്ടോന്താർ, പ്രദീപ് ആറ്റിങ്ങൽ, കമർ ബാനു, ജോണി പനംകുളം, കെ. പി. എം. സാദിഖ് തുടങ്ങിയവർ സംവാദത്തിൽ സംസാരിച്ചു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു. പ്രബന്ധാവതരണങ്ങളിൽ തെളിഞ്ഞ സൂക്ഷ്മതയും ഗവേഷണമൂല്യവും ഉദാഹരണസഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. ചില്ല കോഡിനേറ്റർ സുരേഷ് ലാൽ അവതരണങ്ങളും സംവാദവും മോഡറേറ്റ് ചെയ്തു.

English Summary:

Chilla organized an extensive debate based on Kumaranasan's poems