സന്ദർശകരെ മാടിവിളിക്കുന്ന ദുബായ് സഫാരിയിൽ രാത്രികാഴ്ചകൾ 13 മുതൽ
പുത്തൻ കാഴ്ചകളിലേക്കു സന്ദർശകരെ മാടിവിളിക്കുന്ന ദുബായ് സഫാരിയിൽ ഇനി രാത്രി കാഴ്ചകൾ ആസ്വദിക്കാനും അവസരം. ഈ മാസം 13ന് ആരംഭിക്കുന്ന നൈറ്റ് സഫാരി ജനുവരി 12 വരെ തുടരും.
പുത്തൻ കാഴ്ചകളിലേക്കു സന്ദർശകരെ മാടിവിളിക്കുന്ന ദുബായ് സഫാരിയിൽ ഇനി രാത്രി കാഴ്ചകൾ ആസ്വദിക്കാനും അവസരം. ഈ മാസം 13ന് ആരംഭിക്കുന്ന നൈറ്റ് സഫാരി ജനുവരി 12 വരെ തുടരും.
പുത്തൻ കാഴ്ചകളിലേക്കു സന്ദർശകരെ മാടിവിളിക്കുന്ന ദുബായ് സഫാരിയിൽ ഇനി രാത്രി കാഴ്ചകൾ ആസ്വദിക്കാനും അവസരം. ഈ മാസം 13ന് ആരംഭിക്കുന്ന നൈറ്റ് സഫാരി ജനുവരി 12 വരെ തുടരും.
അബുദാബി ∙ പുത്തൻ കാഴ്ചകളിലേക്കു സന്ദർശകരെ മാടിവിളിക്കുന്ന ദുബായ് സഫാരിയിൽ ഇനി രാത്രി കാഴ്ചകൾ ആസ്വദിക്കാനും അവസരം. ഈ മാസം 13ന് ആരംഭിക്കുന്ന നൈറ്റ് സഫാരി ജനുവരി 12 വരെ തുടരും. രാത്രികാലങ്ങളിൽ മൃഗങ്ങളിലും പക്ഷികളിലും ഉണ്ടാകുന്ന മാറ്റങ്ങൾ അടുത്തറിയാനാണ് രാത്രിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നത്.
വിദഗ്ധ വന്യജീവി ഗൈഡുകളുടെ നേതൃത്വത്തിൽ രാത്രി 2 സഫാരികളാണ് ഒരുക്കുന്നത്. 90ലേറെ ഇനങ്ങളുടെ രാത്രികാല ദിനചര്യകൾ സന്ദർശകർക്ക് കാണാം. രാത്രിയിൽ സജീവമാകുന്ന മൃഗങ്ങളെ മാത്രമേ നൈറ്റ് സഫാരിയുടെ ഭാഗമാക്കൂ എന്ന് നഗരസഭ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് ആഫ്രിക്കൻ ഫയർ ഷോയും നിയോൺ ഷോയും ഉൾപ്പെടെ തത്സമയ കലാപ്രകടനങ്ങളും സഫാരിയെ ആകർഷകമാക്കും.
രാത്രികാലങ്ങളിൽ മൃഗങ്ങളിൽ ഉണ്ടാകാവുന്ന സ്വഭാവ മാറ്റങ്ങൾ സന്ദർശകർക്ക് വിവരിച്ചശേഷമായിരിക്കും നൈറ്റ് സഫാരി ആരംഭിക്കുക. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ കാലഘട്ടത്തിൽ വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത കാഴ്ചകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാപകൽ വിസ്മയ കാഴ്ചയൊരുക്കി സഞ്ചാരികളുടെ ആഗോള ഇഷ്ടകേന്ദ്രമായി ദുബായുടെ സ്ഥാനം ഉയർത്തുകയാണ് ലക്ഷ്യം.
∙ നൈറ്റ് സഫാരി സമയം
വൈകിട്ട് 6 മുതൽ രാത്രി 8 വരെ
∙ ടിക്കറ്റിന്
dubaisafari.ae
ദുബായ് അൽവർഖ അഞ്ചിൽ വെള്ളച്ചാട്ടങ്ങളും കുന്നുകളും കാടും ഉൾപ്പെടെ വ്യത്യസ്ത മൃഗങ്ങൾക്കുള്ള തനത് ആവാസ വ്യവസ്ഥ ഒരുക്കിയ സഫാരി പാർക്കിൽ 78 ഇനം സസ്തനികൾ, 50 ഇനം ഉരഗങ്ങൾ, 111 ഇനം പക്ഷികൾ ഉൾപ്പെടെ 3,000ലേറെ ഇനങ്ങളുണ്ട്. അറേബ്യൻ ഏഷ്യൻ, ആഫ്രിക്കൻ, സഫാരി വില്ലേജുകളിലായി തിരിച്ചാണ് പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. സസ്യഭുക്ക്, മാംസഭുക്ക്, പക്ഷികൾ, ഉരഗങ്ങൾ, ആൾക്കുരങ്ങ്, സസ്തനികൾ എന്നീ വിഭാഗങ്ങളിൽ വംശനാശഭീഷണി നേരിടുന്നവയെയും ഇവിടെ കാണാം.
ഇഷ്ടമൃഗങ്ങളെ താലോലിക്കാനും തീറ്റ കൊടുക്കാനും അവസരമുണ്ടാകും. ഇലക്ട്രിക് ട്രെയിനിലിരുന്ന് കാടിന്റെ വന്യതയിലൂടെ ആഫ്രിക്കൻ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ്, സഫാരി ജേണി, ഏഷ്യൻ വില്ലേജ്, അറേബ്യൻ ഡസർട്ട്സഫാരി, കിഡ്സ് ഫാം എന്നീ 6 സോണുകളിലൂടെ ചുറ്റിക്കറങ്ങാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വന്യജീവികളും പക്ഷികളും ഒരുമിക്കുന്ന ദുബായ് സഫാരി രാജ്യാന്തര പഠന, ഗവേഷണ കേന്ദ്രം കൂടിയാണ്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു പ്രവേശനം