ക്രിസ്മസ് സംഗീത ആൽബം പുറത്തിറങ്ങി
ക്രിസ്മസിനോടനുബന്ധിച്ച് തയാറാക്കിയ ഹൃത്തിൽ ഒരു പുൽക്കൂട് എന്ന സംഗീത ആൽബം പുറത്തിറങ്ങി.
ക്രിസ്മസിനോടനുബന്ധിച്ച് തയാറാക്കിയ ഹൃത്തിൽ ഒരു പുൽക്കൂട് എന്ന സംഗീത ആൽബം പുറത്തിറങ്ങി.
ക്രിസ്മസിനോടനുബന്ധിച്ച് തയാറാക്കിയ ഹൃത്തിൽ ഒരു പുൽക്കൂട് എന്ന സംഗീത ആൽബം പുറത്തിറങ്ങി.
ദുബായ് ∙ ക്രിസ്മസിനോടനുബന്ധിച്ച് തയാറാക്കിയ ഹൃത്തിൽ ഒരു പുൽക്കൂട് എന്ന സംഗീത ആൽബം പുറത്തിറങ്ങി. മലങ്കര സിറിയൻ കത്തോലിക്കാ സഭാ ക്യൂരിയ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് പ്രകാശനം ചെയ്തു.
യുഎഇയിൽ പ്രവാസിയായ ഷിജു എസ് വിസ്മയുടെ വരികൾക്ക് ഫാ. മാത്യൂസ് പയ്യപ്പിള്ളി സംഗീതം നൽകി ഗായകൻ പ്രേം ആന്റണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓർക്കസ്ട്രേഷൻ: സാം സൈമൺ ജോർജ്. മ്യൂസിക് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം പപ്പി ഗ്രേസ് തടത്തിലാണ് നിർമിച്ചത്. പ്രകാശന ചടങ്ങിൽ ഇടവക വികാരി ഫാ. ജോബിൻ ജേക്കബ് കറുകയിൽ, സിസ്റ്റർ ഗ്ളോറി തെരേസ തുടങ്ങിയവർ സംബന്ധിച്ചു.