എംഎസ്എസ് യൂത്ത് ഫെസ്റ്റിൽ ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലിഷ് സ്കൂൾ ചാംപ്യന്മാർ
ദുബായ് ∙ മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്) സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിൽ ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലിഷ് സ്കൂൾ ചാംപ്യൻമാരായി.

ദുബായ് ∙ മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്) സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിൽ ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലിഷ് സ്കൂൾ ചാംപ്യൻമാരായി. 7 എമിറേറ്റ്‌സുകളിൽ നിന്നുള്ള 60 സ്കൂളുകളിൽ നിന്നായി കെ.ജി മുതൽ പ്ലസ് ടു വരെയുള്ള 1500 വിദ്യാർഥികൾ പങ്കെടുത്തു.
കളറിങ്, പെൻസിൽ ഡ്രോയിങ്, ടാലന്റ് ഷോ, മെമ്മറി ടെസ്റ്റ്, പബ്ലിക് സ്പീക്കിങ് (ഇംഗ്ലിഷ്), സ്റ്റോറി ടെല്ലിങ് (ഇംഗ്ലിഷ്), മോണോ ആക്ട് (ഇംഗ്ലിഷ്), ഖുർആൻ പാരായണം, കാലിഗ്രഫി (അറബിക്) എന്നീ ഇനങ്ങളിലായിരുന്നു മത്സരം. പ്രിൻസിപ്പൽ ഡോ. ബി. ആർ. നസ്‌റിൻ ബാനു ഉദ്ഘാടനം ചെയ്തു. ഓവറോൾ ചാംപ്യന്മാരായ സ്കൂളിനുള്ള സ്മാർട്ട് ബോർഡ് ഡോ. നസ്‌റിൻ ബാനു ഏറ്റുവാങ്ങി.