കൂളിങ് കൂടിയാൽ ക്യാമറ പിടിക്കും; വാഹനത്തിനുള്ളിലെ കാഴ്ച മറഞ്ഞാൽ നിയമലംഘനം
ദുബായ് ∙ വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് ക്യാമറ പിടികൂടും. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിച്ച എഐ ക്യാമറകൾ വാഹനങ്ങൾക്കുള്ളിലെ നിയമലംഘനങ്ങൾ അതിസൂക്ഷ്മമായി പകർത്തും.

ദുബായ് ∙ വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് ക്യാമറ പിടികൂടും. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിച്ച എഐ ക്യാമറകൾ വാഹനങ്ങൾക്കുള്ളിലെ നിയമലംഘനങ്ങൾ അതിസൂക്ഷ്മമായി പകർത്തും. ക്യാമറകൾക്കു വാഹനങ്ങൾക്കുള്ളിൽ കാഴ്ചകൾ തടസ്സപ്പെടുത്തുന്ന നിലയിൽ കൂളിങ് ഫിലിമിന്റെ മറവുണ്ടായാൽ ട്രാഫിക് നിയമ ലംഘനമായി രേഖപ്പെടുത്തും. മുന്നിലെ ഗ്ലാസിൽ ഒട്ടിക്കുന്ന കൂളിങ് ഫിലിമിന്റെ കട്ടി അറിയാനും ക്യാമറകൾക്കു സാധിക്കും.
ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗവും എഐ ക്യാമറയിൽ കൃത്യമായി പതിയും. മുന്നറിയിപ്പില്ലാതെ ലെയിൻ മാറുന്നവരും കുടുങ്ങും. സീറ്റ് ബെൽറ്റിടാത്തതും ക്യാമറ പിടികൂടും. വാഹനത്തിനുള്ളിൽ ഡ്രൈവറുടെ കൈകളുടെ ചലനം പോലും വ്യക്തമായി ക്യാമറയിൽ പതിയും. ഒരേ സമയം 2 ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ ചിത്രം ഏതാനും ആഴ്ചകൾക്കു മുൻപ് പൊലീസ് പുറത്തുവിട്ടിരുന്നു.
യാത്രക്കാരുടെയും ഡ്രൈവറുടെയും നിയമലംഘനങ്ങൾ നേരെ പൊലീസിനു ലഭിക്കും. നിരോധിത സ്ഥലങ്ങളിൽ വാഹനം നിർത്തിയതിനു ലഭിച്ച പിഴ തെറ്റാണെന്ന് വാദിക്കുന്നവരെ തെളിമയുള്ള ചിത്രങ്ങൾ സഹിതം പൊലീസ് നേരിടും. സിഗ്നലുകളിലും പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തവരെയും എഐ ക്യാമറ വെറുതെ വിടില്ല.
നേരത്തെ വ്യാപാര വാണിജ്യ മേഖലയിലെ റോഡുകളിൽ മാത്രം വച്ചിരുന്ന ഇത്തരം ക്യാമറകൾ ഇപ്പോൾ പാർപ്പിട മേഖലകളിലും സ്ഥാപിച്ചിട്ടുണ്ട്. ശബ്ദമലിനീകരണവും പിടികൂടും. വാഹനത്തിന്റെ സൈലൻസറിൽ മാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തോടെ പോകുന്നവരും കുടുങ്ങും. പരിധിവിട്ട് ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ വിശദാംശങ്ങൾ പൊലീസ് കൺട്രോൾ റൂം പരിശോധിച്ച ശേഷമാണ് നിയമ ലംഘനം സ്ഥിരീകരിക്കുക. നാലുമാസത്തെ പരീക്ഷണങ്ങൾക്ക് ശേഷമാണ് ദുബായ് പൊലീസ് എഐ ക്യാമറകൾ സ്ഥാപിച്ചത്.