സേവന കാലാവധി പൂര്‍ത്തിയാക്കി ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മടങ്ങുന്നു
ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് സേവന കാലയളവ് പൂര്‍ത്തിയാക്കി മടങ്ങുന്നു. ഇനി സ്ലൊവേനിയയിലെ അംബാസഡറാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായിരിക്കെ 2021 ഒക്ടോബറിലാണ് അമിത് നാരംഗ് ഒമാനിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റത്.

മസ്‌കത്ത് ∙ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് സേവന കാലയളവ് പൂര്‍ത്തിയാക്കി മടങ്ങുന്നു. ഇനി സ്ലൊവേനിയയിലെ അംബാസഡറാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായിരിക്കെ 2021 ഒക്ടോബറിലാണ് അമിത് നാരംഗ് ഒമാനിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റത്.
2001 ബാച്ചിലാണ് അമിത് നാരംഗ് ഇന്ത്യന്‍ ഫോറീന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയത്. മൂന്ന് വര്‍ഷക്കാലം മികച്ച സേവനം കാഴ്ചവയ്കയും ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയും ചെയ്താണ് അമിത് നാരംഗ് മടങ്ങുന്നത്. ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അംബാസഡര്‍ കൂടിയായിരുന്നു അമിത് നാരംഗ്. അതേസമയം, ഒമാനിലെ പുതിയ അംബാസഡറുടെ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.