വി പ്രൊട്ടക്റ്റ് ആഗോള ഉച്ചകോടി; ‘കുട്ടികളുടെ സംരക്ഷണത്തിന് ആഗോള സഹകരണം കൂട്ടണം’
അബുദാബി ∙ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് സുസ്ഥിര ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

അബുദാബി ∙ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് സുസ്ഥിര ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കുന്നതിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്.
യുഎഇയ്ക്ക് ശിശുസംരക്ഷണത്തിൽ നേതൃപദവിയുണ്ട്. 100 സർക്കാർ സ്ഥാപനങ്ങൾ, 75 സ്വകാര്യമേഖലാ സ്ഥാപനങ്ങൾ, 130 സിവിൽ സൊസൈറ്റി, രാജ്യാന്തര സർക്കാർ സംഘടനകൾ എന്നിവ ഉൾക്കൊള്ളുന്ന വി പ്രൊട്ടക്റ്റ് അലയൻസിന്റെ വളർച്ച അദ്ദേഹം എടുത്തുപറഞ്ഞു.
വി പ്രൊട്ടക്റ്റ് ആഗോള ഉച്ചകോടി അബുദാബിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള സാങ്കേതിക കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഷെയ്ഖ് സെയ്ഫ് ആഹ്വാനം ചെയ്തു. കുട്ടികൾക്ക് വളരാനും അഭിവൃദ്ധിപ്പെടാനും സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങൾ സൃഷ്ടിക്കുന്നതിന് നിർമിത ബുദ്ധിയും മറ്റു നവീന സംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് കോർപറേറ്റുകളോട് ആവശ്യപ്പെട്ടു.
കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ആഗോള സഹകരണം വർധിപ്പിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധരാണെന്ന് ഷെയ്ഖ് സെയ്ഫ് പറഞ്ഞു. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സൈബർ അതിക്രമങ്ങൾ, ലൈംഗിക ചൂഷണം, വിവിധ തരത്തിലുള്ള ചൂഷണം എന്നിവയിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് സർക്കാർ, സ്വകാര്യ മേഖലാ സഹകരണം ഊർജിതമാക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.