വിമാന നിരക്ക് കുറയ്ക്കാനുള്ള മാർഗം നിർദേശിച്ച് ഇന്ത്യയിലെ യുഎഇ സ്ഥാനപതി
ദുബായ് ∙ യുഎഇ–ഇന്ത്യ യാത്രയ്ക്കുള്ള വർധിച്ച ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസ് നടത്തണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുന്നാസർ അൽ ഷാലി.
ദുബായ് ∙ യുഎഇ–ഇന്ത്യ യാത്രയ്ക്കുള്ള വർധിച്ച ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസ് നടത്തണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുന്നാസർ അൽ ഷാലി.
ദുബായ് ∙ യുഎഇ–ഇന്ത്യ യാത്രയ്ക്കുള്ള വർധിച്ച ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസ് നടത്തണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുന്നാസർ അൽ ഷാലി.
ദുബായ് ∙ യുഎഇ–ഇന്ത്യ യാത്രയ്ക്കുള്ള വർധിച്ച ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസ് നടത്തണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുന്നാസർ അൽ ഷാലി. ഇന്നലെ(വെള്ളി) ഡിഐഎഫ്‌സിയിൽ നടന്ന യുഎഇ-ഇന്ത്യ ഫൗണ്ടേഴ്‌സ് റിട്രീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഗതാഗത സംവിധാനങ്ങൾ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇന്ത്യയിലെ വിവിധ മേഖലകളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
വിമാനനിരക്ക് കുത്തനെ വർധിച്ചു. ഡിമാൻഡ് വളരെ കൂടുതലാണ്. കൂടുതൽ വിമാനങ്ങളും സീറ്റ് ശേഷിയും ആവശ്യമാണ്. അല്ലാത്തപക്ഷം ടിക്കറ്റ് നിരക്ക് ഉയരുന്നത് തുടരും. ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാനും കൂടുതൽ ടയർ 2 ഇന്ത്യൻ നഗരങ്ങളെ യുഎഇയുമായി ബന്ധിപ്പിക്കാനുമുള്ള ആശയം സമ്മേളനത്തിൽ താൻ മുന്നോട്ടുവച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ അവരുടെ സ്വന്തം പട്ടണത്തിനടുത്തുള്ള വിമാനത്താവളങ്ങളിലേയ്ക്ക് പറക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിനാലാണ് ഫ്ലൈറ്റ് ഓപ്ഷനുകൾ വികസിപ്പിക്കുന്നത് നിർണായകമായത്. ഇത് വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ബിസിനസ് അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സ്റ്റാർട്ടപ്പുകളുടെ 60ലേറെ ഇന്ത്യൻ സ്ഥാപകർ, യുഎഇ ബിസിനസ് നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഡൽഹിയിലെ യുഎഇ എംബസിയും യുഎഇ-ഇന്ത്യ സിഇപിഎ കൗൺസിലും (യുഐസിസി) സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന റിട്രീറ്റ് യുഎഇയും ഇന്ത്യയുടെ സ്റ്റാർട്ടപ്പുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അതിർത്തി കടന്നുള്ള സഹകരണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നു. ഡിഐഎഫ്‌സി ഗവർണർ എസ്സ കാസിം, ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിലെ സാമ്പത്തിക വികസന സിഇഒ ഹാദി ബദ്‌രി, നൂൺ സിഇഒ ഫറാസ് ഖാലിദ് എന്നിവരും പങ്കെടുത്തു.
∙ ഉഭയകക്ഷി വ്യാപാരം 80 ബില്യൻ ഡോളർ കടന്നു
യുഎഇയും ഇന്ത്യയും മെച്ചപ്പെടുത്തിയ ഉഭയകക്ഷിബന്ധം ജനങ്ങൾ തമ്മിലുള്ള അടുപ്പത്തെ കൂടുതൽ ആഴത്തിലാക്കുമെന്നും നിക്ഷേപകർക്കും വിദ്യാർഥികൾക്കും ബിസിനസുകാർക്കും എളുപ്പമുള്ള യാത്ര സുഗമമാക്കുമെന്നും അൽ ഷാലി പറഞ്ഞു. ഉഭയകക്ഷി വ്യാപാരം ഗണ്യമായി ഉയർത്തിയ സിഇപിഎയുടെ വിജയം പ്രശംസനീയമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 80 ബില്യൻ ഡോളർ കടന്നിരിക്കുന്നു. സിഇപിഎയ്ക്ക് ശേഷം മൊത്തത്തിൽ 15 ശതമാനത്തിലധികം വർധനവുണ്ടായി. ഫാർമസ്യൂട്ടിക്കൽ, കാർഷിക മേഖലകൾ 30 ശതമാനത്തിലധികം വളർച്ച കൈവരിച്ചു.
∙ സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിൽ യുഐസിസി പ്രധാന പങ്കുവഹിച്ചു. ന്യൂഡൽഹിയിലെ തന്റെ വസതിയിൽ സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് ആതിഥേയത്വം വഹിച്ചതിന്റെയും വിപുലീകരണ സാധ്യതകൾ കണ്ടെത്തുന്നതിനായി പരിപാടികൾ സംഘടിപ്പിച്ചതിന്റെയും അനുഭവങ്ങൾ സ്ഥാനപതി പങ്കുവച്ചു.
200ലേറെ രാജ്യക്കാർക്ക് ആഗോള പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്ന യുഎഇ ഇന്ത്യയിലെ എല്ലാ വ്യവസായങ്ങളിൽ നിന്നുമുള്ള സ്റ്റാർട്ടപ്പുകൾ ദുബായിലേക്ക് വരാൻ താത്പര്യപ്പെടുന്നു. ഗോൾഡൻ വീസ ഇതിന് കാര്യമായ സ്വാധീനം ചെലുത്തി. ഇത് സംരംഭകർക്ക് ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നത് എളുപ്പമാക്കുന്നു. ഞങ്ങളുടെ ലക്ഷ്യം വലിയ ബിസിനസുകളെ പിന്തുണയ്ക്കുക മാത്രമല്ല, ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കുകയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
∙ യുഎഇയെ അടിത്തറയായി കണ്ട് മുന്നോട്ടുപോകണം
യുഎഇയെ ഒരു അടിത്തറയായി കണ്ടെത്തി മുന്നോട്ടു കുതിക്കണമെന്ന് അൽഷാലി ഇന്ത്യൻ ബിസിനസുകാരോട് പറഞ്ഞു. ഇത് ഇന്ത്യ വിടാനുള്ള ആഹ്വാനമല്ല, മറിച്ച് യുഎഇയെ രണ്ടാം ഭവനമായും ആഗോള വിപണികളിലേയ്ക്കുള്ള കവാടമായും കാണാനാണ്. സംരംഭകരെയും ബിസിനസുകളെയും വിപുലീകരിക്കാൻ സഹായിക്കുന്നതിനായി ഞങ്ങൾ ഇവിടെ ന്യൂഡൽഹിയിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമാണ്.
ആളുകൾ തമ്മിലുള്ള ബിസിനസ്സ്-ടു-ബിസിനസ് ബന്ധങ്ങളിൽ തുടർച്ചയായ വളർച്ച ഞങ്ങൾ ഉറപ്പാക്കുന്നു. കൂടുതൽ വിമാനങ്ങളും വർധിച്ച സഹകരണവും ഉപയോഗിച്ച് ഇതിലും വലിയ നേട്ടങ്ങൾ കൊയ്യാൻ കഴിയുമെന്ന്വിശ്വസിക്കുന്നു.