തൊഴിലുടമ മരിച്ചാൽ വീട്ടുജോലിക്കാരുടെ സമ്മതത്തോടെ ബന്ധുവീടുകളിൽ നിയമിക്കാം
ദുബായ് ∙ സ്പോൺസറുടെ ബന്ധുവീടുകളിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നത് അവരുടെ സമ്മതത്തോടെ ആകണമെന്ന് മാനവ, വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

ദുബായ് ∙ സ്പോൺസറുടെ ബന്ധുവീടുകളിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നത് അവരുടെ സമ്മതത്തോടെ ആകണമെന്ന് മാനവ, വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറിൽ ഒപ്പുവച്ച തൊഴിലുടമയുടെ കീഴിൽ മാത്രം ജോലി ചെയ്യുന്നതിനാണ് നിയമം അനുവദിക്കുന്നത്. തൊഴിലുടമ മരിച്ചാൽ കരാർ അസാധുവാകും. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ കരാർ കാലം തീരുന്നതുവരെ സ്പോൺസറുടെ ബന്ധുവീടുകളിൽ ജോലി ചെയ്യുന്നതിനു നിയമം തടസ്സമില്ല. കുടുംബങ്ങളുടെയും തൊഴിലാളിയുടെയും സമ്മതമാണ് ഇതിനുള്ള വ്യവസ്ഥ.
തൊഴിലുടമയും റിക്രൂട്ടിങ് ഏജൻസികളും സംയുക്തമായാണ് വീട്ടുജോലിക്കാരുടെ തൊഴിൽ സുരക്ഷ ഏറ്റെടുക്കേണ്ടത്. അപകട സാധ്യതയുള്ള തൊഴിൽ ചെയ്യുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ വേണം. ഗ്ലൗസ്, മേൽവസ്ത്രം എന്നിവ ഇത്തരം സാഹചര്യങ്ങളിൽ നിർബന്ധമാണ്. വീട്ടുജോലിക്കാർ വാർഷിക അവധിയിൽ സ്വദേശത്തേക്ക് പോകുമ്പോൾ മടക്കയാത്രാ വിമാന ടിക്കറ്റടക്കം നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. 2 വർഷത്തിൽ ഒരിക്കൽ ഇപ്രകാരം വിമാന ടിക്കറ്റോ അതിനു തുല്യമായ തുകയോ നൽകണം. രണ്ടു വർഷം കഴിഞ്ഞ് അവധിയിൽ പോകുമ്പോൾ വീസ റദ്ദാക്കാനാണു ഇരുവിഭാഗത്തിന്റെയും തീരുമാനമെങ്കിൽ സ്വദേശത്തേക്കുള്ള ടിക്കറ്റ് മാത്രം നൽകിയാൽ മതി.
പ്രതിവർഷം 30 ദിവസത്തെ അവധിക്ക് ഗാർഹിക തൊഴിലാളികൾക്ക് അവകാശമുണ്ട്. അവധിക്ക് പോകുന്നതിനു മുൻപ് ഒരു മാസത്തെ വേതനം മുൻകൂട്ടി നൽകണം. ജോലിയിൽ പ്രവേശിച്ച് 6 മാസം കഴിഞ്ഞവർക്ക് പ്രതിമാസം രണ്ട് ദിവസം എന്ന തോതിലാകണം അവധി നൽകേണ്ടത്. അവധി ദിവസം സ്പോൺസർക്ക് തീരുമാനിക്കാം. അടിയന്തര സന്ദർഭങ്ങളിൽ രണ്ടുഘട്ടമായും അവധി നൽകാം.