വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയുമായും വാണിജ്യ വ്യവസായ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി
ദോഹ ഫോറം 2024ൽ പങ്കെടുക്കാൻ ഖത്തറിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രി, വാണിജ്യ വ്യവസായ മന്ത്രി എന്നിവരുമായി ചർച്ച നടത്തി.

ദോഹ ∙ ദോഹ ഫോറം 2024ൽ പങ്കെടുക്കാൻ ഖത്തറിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രി, വാണിജ്യ വ്യവസായ മന്ത്രി എന്നിവരുമായി ചർച്ച നടത്തി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായുള്ള ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെയും ബന്ധത്തെയും കുറിച്ച് സംസാരിച്ചു. അവ വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും മറ്റ് പൊതു വിഷയങ്ങളെ സംബന്ധിച്ച നേതാക്കൾ ചർച്ച നടത്തി. കൂടാതെ ദോഹ ഫോറത്തിന്റെ അജണ്ടയിലെ വിവിധ വിഷയങ്ങളിലുള്ള വീക്ഷണങ്ങൾ നേതാക്കൾ പങ്കുവെച്ചു.
ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനിയുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, വ്യവസായം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.