റിയാദ് സീസൺ 2024: സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം
റിയാദ് സീസൺ 2024ൽ സന്ദർശക പ്രവാഹം. സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് കൈവരിച്ചതായി ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷൈഖ് അറിയിച്ചു.

റിയാദ് ∙ റിയാദ് സീസൺ 2024ൽ സന്ദർശക പ്രവാഹം. സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് കൈവരിച്ചതായി ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷൈഖ് അറിയിച്ചു. രണ്ട് മാസത്തിനുള്ളിൽ 10 ദശലക്ഷം പേരാണ് ഇവിടെ സന്ദർശനം നടത്തിയത്.
മേഖലയിലെയും ലോകത്തെയും ഏറ്റവും വലിയ വിനോദ സീസണുകളിലൊന്നായ സീസണിന്‍റെ അഞ്ചാം പതിപ്പ് ഒക്ടോബർ 12നാണ് ആരംഭിച്ചത്. ലോകമെമ്പാടുമുള്ള സന്ദർശകരുടെ സാന്നിധ്യത്തിന് ഈ സീസൺ സാക്ഷ്യം വഹിച്ചു. കച്ചേരികൾ, കലാ പ്രദർശനങ്ങൾ, നാടക പ്രകടനങ്ങൾ, എല്ലാ വിഭാഗങ്ങളുടെയും സന്ദർശകരുടെ പ്രായ വിഭാഗങ്ങളുടെയും അഭിരുചിക്കനുസരിച്ച് വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടെ ആയിരക്കണക്കിന് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഡിയോർ എക്സിബിഷനും നിരവധി പരിപാടികളും പ്രവർത്തനങ്ങളും ബൊളിവാർഡ് സിറ്റി സോണിനെ അലങ്കരിച്ചു.
അതേസമയം അൽ സുവൈദി പാർക്ക് ആവേശകരമായ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. റിയാദ് സീസൺ ഇവന്‍റുകളിൽ 14 വിനോദ മേഖലകളും 11 ലോക ചാംപ്യൻഷിപ്പുകളും 10 ഫെസ്റ്റിവലുകളും എക്സിബിഷനുകളും ഉൾപ്പെടുന്നു. ഈ ഏരിയ 7.2 ദശലക്ഷം ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുണ്ട്. ബോക്‌സിങ് മത്സരങ്ങൾ, ഗുസ്തി, ടെന്നീസ്, സംഗീതകച്ചേരികൾ, റസ്റ്ററന്‍റുകൾ, പൂന്തോട്ടങ്ങൾ, വിനോദ അനുഭവങ്ങൾ എന്നിവ സന്ദർശകർക്കായി ക്രമീകരിച്ചിട്ടുണ്ട്.