ദുബായ് ∙ മകളുടെ വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാനാവില്ലെങ്കിലും ആ തടവുകാരന്‍റെ മനസ്സ് നാട്ടിലായിരുന്നു.

ദുബായ് ∙ മകളുടെ വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാനാവില്ലെങ്കിലും ആ തടവുകാരന്‍റെ മനസ്സ് നാട്ടിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മകളുടെ വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാനാവില്ലെങ്കിലും ആ തടവുകാരന്‍റെ മനസ്സ് നാട്ടിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മകളുടെ വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാനാവില്ലെങ്കിലും ആ തടവുകാരന്‍റെ മനസ്സ് നാട്ടിലായിരുന്നു. അതു മനസിലാക്കിയ ദുബായ് പൊലീസ് അധികൃതർ വിഡിയോ കോളിലൂടെയാണെങ്കിലും അത് കാണാനുള്ള അവസരമൊരുക്കി.

ദുബായ് ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ആണ് ഒരു തടവുകാരന്‍റെ ആഗ്രഹം സാക്ഷാത്കരിച്ചത്. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശ പ്രകാരമായിരുന്നു നടപടി.

ADVERTISEMENT

തടവുകാരന്‍റെ കുടുംബം അദ്ദേഹത്തോട് വ‌ിഡിയോ കോൺഫറൻസിലൂടെ മകളുടെ നിക്കാഹിൽ പങ്കെടുത്ത് ഇലക്‌ട്രോണിക് രീതിയിൽ വിവാഹ കരാറിൽ ഒപ്പിടാൻ അഭ്യർഥിച്ചപ്പോൾ അധികൃതർ അതംഗീകരിച്ച് പെട്ടെന്ന് തന്നെ വേണ്ട സാഹചര്യമൊരുക്കുകയായിരുന്നു. പിതാവ് കുടുംബവുമായി ബന്ധപ്പെടുകയും ചടങ്ങിന് സാക്ഷ്യം വഹിക്കുകയും വിഡിയോ കോൺഫറൻസിങ്ങിലൂടെ  ആവശ്യമായ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കുകയും ചെയ്തു.

കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം സുഗമമാക്കി അന്തേവാസികൾക്ക് സന്തോഷം നൽകുന്നതിന് ദുബായ് പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ മേജർ ജനറൽ മർവാൻ അബ്ദുൽ കരീം ജുൽഫർ പറഞ്ഞു. ഈ സംരംഭം അവരുടെ ആത്മവിശ്വാസം ഉയർത്താനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

ADVERTISEMENT

സവിശേഷ സന്ദർഭങ്ങളിൽ അവരുടെ പ്രിയപ്പെട്ടവരുമായി വിഡിയോ കോളുകൾ വഴി ബന്ധപ്പെടാൻ അനുവദിച്ചുകൊണ്ട് ശിക്ഷാനടപടിയും തിരുത്തൽ സ്ഥാപനങ്ങളും തടവുകാരുടെ മാനുഷിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് മേജർ ജനറൽ ജുൽഫർ പറഞ്ഞു.

കുടുംബവുമായുള്ള ബന്ധം സുഗമമാക്കുന്നതിനും വിവാഹത്തിന്‍റെ സന്തോഷം പങ്കിടാനും മകളുടെ വിവാഹ കരാറിന് സാക്ഷ്യം വഹിക്കാനും അനുവദിച്ചതിന് ദുബായ് പൊലീസിനും ശിക്ഷണ, തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ ഡിപ്പാർട്ട്‌മെന്‍റിൽ സേവനം ചെയ്യുന്ന എല്ലാവർക്കും തടവുകാരൻ നന്ദി പറഞ്ഞു.

English Summary:

Dubai jail inmate virtually attends daughter's wedding