ലോക കായിക ഭൂപടത്തിൽ പുതിയ ചരിത്രം അടയാളപ്പെടുത്താൻ ഒരുങ്ങി സൗദിയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ
ജിദ്ദ ∙ സൗദി അറേബ്യയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ ഒരു പുതിയ യുഗത്തിനും ചരിത്രപരമായ നവോത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നു.
ജിദ്ദ ∙ സൗദി അറേബ്യയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ ഒരു പുതിയ യുഗത്തിനും ചരിത്രപരമായ നവോത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നു.
ജിദ്ദ ∙ സൗദി അറേബ്യയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ ഒരു പുതിയ യുഗത്തിനും ചരിത്രപരമായ നവോത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നു.
ജിദ്ദ ∙ ഫിഫ ലോകകപ്പ് 2034 ന് വേദിയൊരുക്കുന്നതിലൂടെ പുതിയ കായിക ചരിത്രം അടയാളപ്പെടുത്താൻ തയാറെടുക്കുകയാണ് സൗദി അറേബ്യയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ. സൗദി ഭരണാധിപന്മാരുടെയും കായിക മന്ത്രാലയത്തിന്റെയും സൗദി ഫുട്ബോൾ ഫെഡറേഷന്റെയും അശ്രാന്ത പരിശ്രമമാണ് അറബ് മണ്ണിൽ വീണ്ടുമൊരു ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം.
നവംബർ 30ലെ ഫെഡറേഷൻ ഇന്റർനാഷനൽ ഡി ഫുട്ബോൾ അസോസിയേഷൻ (ഫിഫ) ബിഡ് ഇവാലുവേഷൻ റിപ്പോർട്ട് പ്രകാരം ബിഡ് പ്രക്രിയയിൽ 2026 ലോകകപ്പിന് ലഭിച്ചതിനേക്കാൾ ഏറ്റവും ഉയർന്ന സ്കോർ ആണ് സൗദിയ്ക്ക് ലഭിച്ചത് – അഞ്ചിൽ 4.2.
ചരിത്രത്തിലെ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള ഏതൊരു ബിഡിനും ഫിഫ നൽകുന്ന ഏറ്റവും ഉയർന്ന സാങ്കേതിക സ്കോറാണിത്. ഈ നേട്ടം സൗദി വിഷൻ 2030-ൽ വിവരിച്ചിട്ടുള്ള സമഗ്രമായ ലക്ഷ്യങ്ങളാൽ രാജ്യത്തിന്റെ കായിക മേഖലയിലെ ശ്രദ്ധേയമായ മാറ്റത്തെയും പ്രതിഫലിപ്പിക്കുന്നതാണ് . രാജ്യത്തിന്റെ കായിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി വായ്പകൾ അനുവദിക്കുന്നത് ഉൾപ്പെടെ കായിക മേഖലയെ മുന്നോട്ട് കൊണ്ടുപോകാനുള്ള തീവ്ര പരിശ്രമത്തിന്റെ ഫലമാണ് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധത.
കായിക നഗരങ്ങൾ ഏതൊക്കെ?
ഇന്ന് രാജ്യത്തുടനീളമായി 20 കായിക നഗരങ്ങളുണ്ട്. റിയാദിലെ കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം. പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്പോർട്സ് സിറ്റി. സാധാരണയായി റിയാദിലെ 'അൽ-മലാസ് സ്റ്റേഡിയം' എന്നറിയപ്പെടുന്നു. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയം, 'തിളങ്ങുന്ന രത്നം'. ഫുട്ബോൾ ആരാധകർക്ക് 'യൂത്ത് കെയർ സ്റ്റേഡിയം' എന്ന് അറിയപ്പെടുന്ന ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സിറ്റി.
കിങ് അബ്ദുൽ അസീസ് സ്പോർട്സ് സിറ്റി, മക്കയിലെ അൽ-ഷറൈയിൽ ആണിത്. മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്പോർട്സ് സിറ്റി, ഖസിമിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി, ഇൻഹായിലെ പ്രിൻസ് അബ്ദുൽ അസീസ് ബിൻ മുസൈദ് സ്പോർട്സ് സിറ്റി, അൽ മജ്മയിലെ അൽ മജ്മ സ്പോർട്സ് സിറ്റി, അബഹയിലെ പ്രിൻസ് സുൽത്താൻ സ്പോർട്സ് സിറ്റി, അൽ അഹ്സയിലെ പ്രിൻസ് അബ്ദുല്ല ബിൻ ജലവി സ്പോർട്സ് സിറ്റി, അൽ-ഖോബാറിലെ പ്രിൻസ് സൗദ് ബിൻ ജലാവി സ്പോർട്സ് സിറ്റി (അൽ-റക്കാഹ് സ്റ്റേഡിയം).
നജ്റാനിലെ പ്രിൻസ് ഹസ്ലുൽ സ്പോർട്സ് സിറ്റി, ജിസാനിലെ കിങ് ഫൈസൽ സ്പോർട്സ് സിറ്റി, വാദി അൽ ദവാസിറിലെ പ്രിൻസ് നാസർ സ്പോർട്സ് സിറ്റി, തബൂക്കിലെ കിങ് ഖാലിദ് സ്പോർട്സ് സിറ്റി, ഖത്തീഫിലെ പ്രിൻസ് നായിഫ് സ്പോർട്സ് സിറ്റി, അൽ ബഹയിലെ കിങ് സൗദ് സ്പോർട്സ് സിറ്റി, തായിഫിലെ കിങ് ഫഹദ് സ്പോർട്സ് സിറ്റി, അരാറിലെ പ്രിൻസ് അബ്ദുല്ല ബിൻ മുസൈദ് സ്പോർട്സ് സിറ്റി എന്നിവയാണ് സൗദിയുടെ 20 കായിക നഗരങ്ങൾ.
മൂന്ന് സ്റ്റേഡിയങ്ങൾ പുനർനാമകരണം ചെയ്യുകയും സംയോജിത കായിക നഗരങ്ങളാക്കി മാറ്റുകയും ചെയ്തു. കൂടാതെ മറ്റ് നിരവധി സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിച്ച് ശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. ഏറ്റവും ശ്രദ്ധേയമായ സ്റ്റേഡിയങ്ങളിൽ ഒന്നാണ് 'അൽ മലാസ് സ്റ്റേഡിയം– പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം എന്നാണ് പുതിയ പേര്.
1969-ൽ റിയാദിൽ നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ 20,000-ത്തിലധികം സീറ്റുകളാണുള്ളത്. കൂടാതെ 1972 ലെ കിങ്സ് കപ്പും അറേബ്യൻ ഗൾഫ് കപ്പ് ചാംപ്യൻഷിപ്പും ഉൾപ്പെടെ നിരവധി ഫൈനലുകൾക്ക് വേദിയൊരുക്കി. കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം രാജ്യത്തിന്റെ സ്റ്റേഡിയങ്ങളുടെ രത്നമാണ്. മനോഹരമായ രൂപകൽപ്പനയാണിതിന്. 68,000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. 1989 ഫിഫ വേൾഡ് യൂത്ത് കപ്പും 1992, 1995, 1997 വർഷങ്ങളിലെ ഫിഫ കോൺഫെഡറേഷൻ കപ്പിന്റെ ആദ്യ മൂന്ന് പതിപ്പുകളും അറേബ്യൻ ഗൾഫ് കപ്പിൻ്റെ മൂന്ന് എഡിഷനുകളും ഉൾപ്പെടെ 1987ൽ ആരംഭിച്ചതുമുതൽ നിരവധി സുപ്രധാന സംഭവങ്ങൾക്കാണ് സ്റ്റേഡിയം ആതിഥേയത്വം വഹിച്ചത്.
ദമാമിലെ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കായിക വേദികളിലൊന്നാണ്. 1973-ൽ നിർമ്മിച്ച ഇതിന് 36,000 ഇരിപ്പിട ശേഷിയുണ്ട്. 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിനു വേണ്ടിയാണ് ഈ സ്റ്റേഡിയം നവീകരിക്കുന്നത്. ജിദ്ദയിലെ കിങ് അബ്ദുല്ല ഇന്റർനാഷനൽ സ്റ്റേഡിയം 'തിളങ്ങുന്ന രത്നം' 2014 ൽ തുറന്നു. 62,000-ത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയും. 2023 ക്ലബ് വേൾഡ് കപ്പും സ്പാനിഷ് സൂപ്പർ കപ്പും ഉൾപ്പെടെ നിരവധി ഫൈനലുകളും പ്രധാന രാജ്യാന്തര കായിക മത്സരങ്ങളും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്‌പോർട്‌സ് സിറ്റിക്ക് സമീപമാണ് ഈ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. അതിന്റെ ചരിത്രപരമായ പ്രാധാന്യം നിലനിർത്താനും സൗദി ക്ലബ്ബുകളും ദേശീയ ടീമും തമ്മിലുള്ള പ്രധാന മത്സരങ്ങൾ തുടർന്നും ആതിഥേയത്വം വഹിക്കാനുമാണ് വികസിപ്പിച്ചെടുത്തത്.
കായിക മേഖലയുടെ വളർച്ചയിൽ നിർണായക പങ്കു വഹിക്കുന്നവയാണ് രാജ്യത്തിലെ പല നഗരങ്ങളും ഗവർണറേറ്റുകളും . പ്രത്യേകിച്ച് കായിക സൗകര്യങ്ങളുടെയും ഫുട്ബോൾ സ്റ്റേഡിയങ്ങളുടെയും നിർമ്മാണവും വികസനവും. വരാനിരിക്കുന്ന ആഗോള ഫുട്ബോൾ ഇവന്റുകൾക്കായുള്ള നിർമാണങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള ഒരുക്കത്തിലാണ് കായിക മന്ത്രാലയം .