സിറിയൻ ഭരണാധികാരി ബഷാർ അൽ അസദിന് അഭയം നൽകിയിട്ടില്ലെന്ന് യുഎഇ
ദുബായ് ∙ യുഎഇ ഉൾപ്പെടെ അറബ് രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനോ ഭരണഘടനയിൽ അധിഷ്ഠിതമായി ചർച്ച നടത്താനോ സിറിയൻ ഭരണാധികാരി ബഷാർ അൽ അസദ് തയാറായിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കി.

ദുബായ് ∙ യുഎഇ ഉൾപ്പെടെ അറബ് രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനോ ഭരണഘടനയിൽ അധിഷ്ഠിതമായി ചർച്ച നടത്താനോ സിറിയൻ ഭരണാധികാരി ബഷാർ അൽ അസദ് തയാറായിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കി. വിമത സേന രാജ്യം പിടിച്ചതിനു പിന്നാലെ അസദ് യുഎഇയിൽ രാഷ്ട്രീയ അഭയം തേടിയെന്ന പ്രചാരണം യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് തള്ളി. അസദ് യുഎഇയിൽ എത്തിയതായി അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിറിയക്കാർ നേതൃത്വം നൽകുന്ന ഭരണ സംവിധാനത്തെയാണ് യുഎഇ അനുകൂലിക്കുന്നതെന്ന് ഗർഗാഷ് പറഞ്ഞു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും മധ്യപൂർവ മേഖലയുടെ സമാധാനത്തിനുമാണു മുൻഗണന. വിഘടന, തീവ്രവാദികൾ തന്നെയാണ് സിറിയയുടെ മുഖ്യപ്രശ്നം. ഇപ്പോൾ രാജ്യത്തു നിലനിൽക്കുന്ന രാഷ്ട്രീയ വിടവ് ഉപയോഗപ്പെടുത്താൻ ദേശവിരുദ്ധ ശക്തികൾക്ക് അവസരം നൽകരുത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയമാണ് സിറിയയിൽ കാണുന്നത്. വർഷങ്ങളായി രാജ്യത്തു തുടരുന്ന സംഘർഷങ്ങളുടെ പരിണതഫലമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
∙ ഗൾഫ് മേഖലയ്ക്ക് പുതിയ വെല്ലുവിളി
ഗൾഫ് രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്കു തന്നെ വെല്ലുവിളിയാണ് മധ്യപൂർവ മേഖലയിലെ സംഘർഷം. ഗാസ, ഇസ്രയേൽ, ഇറാൻ, ലബനൻ എന്നിവർ ഉൾപ്പെട്ട യുദ്ധത്തിനിടെയാണു സിറിയയിലെ ആഭ്യന്തര കലാപം. ലോകത്തിന്റെ മറ്റു മേഖലകളിൽ നിന്നു നോക്കുമ്പോൾ മധ്യപൂർവ മേഖല സംഘർഷഭരിതമാണെന്ന ധാരണയാണ് പടരുന്നത്. ഇതു ഗൾഫ് രാജ്യങ്ങൾക്കു കനത്ത വെല്ലുവിളിയാണ്. വിനോദ സഞ്ചാര മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.