റഫായ ജംഷിയിൽ മരിച്ച അനിൽ നടരാജന്‍റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
റഫായ ജംഷിയിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസിൽ പരേതരായ നടരാജന്റേയും സതീദേവിയുടേയും മകൻ അനിൽ നടരാജന്‍റെ (57) മൃതദേഹം നാട്ടിൽ സംസ്കരിച്ചു.

റിയാദ് ∙ റഫായ ജംഷിയിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസിൽ പരേതരായ നടരാജന്റേയും സതീദേവിയുടേയും മകൻ അനിൽ നടരാജന്‍റെ (57) മൃതദേഹം നാട്ടിൽ സംസ്കരിച്ചു.
റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലുള്ള കൃഷിസ്ഥലത്ത് കുഴഞ്ഞുവീണ അനിലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽ നിന്ന് ഭാര്യ അനിതയുടേയും മകൾ അശ്വതിയുടേയും ആവശ്യപ്രകാരം കേളി ദവാദ്മി യൂണിറ്റും മുസാഹ്‌മിയ ഏരിയ ജീവകാരുണ്യ വിഭാഗവും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി.
ഇഖാമ, പാസ്പോർട്ട് എന്നിവയുടെ കാലാവധി കഴിഞ്ഞിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്കാവശ്യമായ നടപടിക്രമങ്ങളിൽ പ്രതിസന്ധി നേരിട്ടും. എങ്കിലും ഇന്ത്യൻ എംബസിയുടെ ഇടപെടലിനൊപ്പം കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ വിഭാഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എയർ ഇന്ത്യ വിമാനത്തിൽ ഡിസംബർ അഞ്ചിന് രാവിലെ എട്ടുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് കേളി നേതൃത്വം ഇടപെട്ട് നോർക്ക ആംബുലൻസ് ഏർപ്പെടുത്തി. തുടർന്ന് സംസ്കാരവും നടത്തി.