മനാമ ∙ ബഹ്‌റൈൻ നവകേരള കേന്ദ്ര പ്രതിനിധി സമ്മേളനം ടെറസ് ഗാർഡൻ പാർട്ടി ഹാളിൽ വച്ച് നടത്തി. സമ്മേളനം ഓൺലൈനിൽ സിപിഐ ദേശീയ എക്സികുട്ടീവ് അംഗവും മുൻ എംഎൽഎയുമായ അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

മനാമ ∙ ബഹ്‌റൈൻ നവകേരള കേന്ദ്ര പ്രതിനിധി സമ്മേളനം ടെറസ് ഗാർഡൻ പാർട്ടി ഹാളിൽ വച്ച് നടത്തി. സമ്മേളനം ഓൺലൈനിൽ സിപിഐ ദേശീയ എക്സികുട്ടീവ് അംഗവും മുൻ എംഎൽഎയുമായ അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. അവരെ കരുതുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെത്. പ്രവാസത്തിൽ ആയിരിക്കുമ്പോഴും സംഘടനാ പ്രവർത്തനത്തിൽ കാണിക്കുന്ന താല്പര്യം ശ്ലാഘനീയമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എൻ.കെ.ജയൻ, സുനിൽദാസ് ബാല, ഷാജഹാൻ കരിവന്നൂർ എന്നിവർ അംഗങ്ങളായ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ രാജ് കൃഷ്ണ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

ADVERTISEMENT

സെക്രട്ടറി എ.കെ.സുഹൈൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോ ഓർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല, അസി. സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ജേക്കബ് മാത്യു, കെ.അജയകുമാർ, പ്രവീൺ മേൽപ്പത്തൂർ, അസീസ് ഏഴംകുളം എന്നിവർ പ്രസംഗിച്ചു. കേന്ദ്ര സർക്കാരിന്റെ വയനാടിനോടുള്ള അവഗണനക്കെതിരായ പ്രമേയം റെയ്സൺ വർഗീസും നിലവിൽ പ്രവാസികളായവരുടെ ക്ഷേമ പെൻഷൻ പ്രായപരിധി എടുത്തു കളയണമെന്ന് അവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അനു യൂസഫും പ്രവാസികളുടെ യാത്രാക്ലേശം, ടിക്കറ്റ് നിരക്ക് എന്നീ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന് അവശ്യപ്പെടുന്ന പ്രമേയം അൻഷാദ് എ.എസും യും അവതരിപ്പിച്ചു.

എം.സി.പവിത്രൻ സ്വാഗതവും, പ്രശാന്ത് മാണിയത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അജയകുമാർ.കെ (രക്ഷാധികാരി) എൻ.കെ.ജയൻ (പ്രസിഡന്റ്‌ ) സുനിൽ ദാസ് ബാല, ഷാജഹാൻ കരുവന്നൂർ (വൈസ് പ്രസിഡന്റ്‌മാർ), എ.കെ.സുഹൈൽ (സെക്രട്ടറി) എം.സി.പവിത്രൻ, പ്രശാന്ത് മാണിയത്ത് (ജോ. സെക്രട്ടറിമാർ) അജിത്ത് ഖാൻ (ട്രഷറർ) രാജ് കൃഷ്ണ (മെമ്പർഷിപ്പ് സെക്രട്ടറി) റെയ്സൺ വർഗീസ് അനു യൂസഫ് മനോജ്‌ കൃഷ്ണ കെ. രഞ്ജിത്ത് ജാൽവിൻ ജോൺസൻ ശ്രീജിത്ത്‌ ആവള രാജു സക്കായി എന്നിവർ അടങ്ങുന്ന 15 അംഗ എക്സികുട്ടീവ് കമ്മറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

English Summary:

Bahrain Navakerala Connference