ഉപയോഗയോഗ്യമല്ലാത്ത 44 ഡെലിവറി ബൈക്കുകൾ ദുബായ് ആർടിഒ പിടിച്ചെടുത്തു
ദുബായ് ∙ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 11000 ബൈക്കുകൾ പരിശോധിച്ച് ആർടിഎ. 44 ബൈക്കുകൾ ഉപയോഗ യോഗ്യമല്ലെന്നു കണ്ടെത്തി.

ദുബായ് ∙ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 44 ബൈക്കുകൾ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. ആർടിഎ. അധികൃതർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 11,000 ബൈക്കുകളാണ് അധികൃതർ പരിശോധിച്ചത്.
ഇൻഷുറൻസ്, റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ബൈക്കുകളും പിടിച്ചെടുത്തു. പെർമിറ്റ് ഇല്ലാത്ത 33 ഇലക്ട്രിക് ബൈക്കുകളും കണ്ടെത്തി. ഏറ്റവും കൂടുതൽ ഡെലിവറി റൈഡർമാരുള്ള ഹെസ്സാ സ്ട്രീറ്റ്, സബീൽ സ്ട്രീറ്റ്, ജുമൈറ, ഡൗൺടൗൺ, മിർദിഫ്, മോട്ടോർ സിറ്റി എന്നിവിടങ്ങളിലായിരുന്നു പരിശോധന. നിയമ ലംഘനം നടത്തിയ 1200 ബൈക്കുകൾക്ക് പിഴയും ചുമത്തി. ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കാത്ത ഡെലിവറി റൈഡർമാരെയും പിടികൂടി.