യൂറോപ്പ് ആസ്ഥാനമായുള്ള തട്ടിപ്പ് സംഘത്തിലെ കണ്ണികൾ കുവൈത്തിൽ പിടിയിൽ; നാടുകടത്താൻ ഉത്തരവിട്ട് കോടതി
കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് ഏഴ് വിദേശികളെ കോടതി ഏഴ് വർഷം വീതം തടവിന് ശിക്ഷിച്ചു.

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് ഏഴ് വിദേശികളെ കോടതി ഏഴ് വർഷം വീതം തടവിന് ശിക്ഷിച്ചു. അറബ് വംശജരെയും യൂറോപ്യൻ രാജ്യക്കാരെയുമാണ് ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സ്വദേശിയായ ഒരു പൗരനാണ് തട്ടിപ്പിന് ഇരയായത്.
ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ വഴി ലാഭകരമായ സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സ്വദേശി പൗരനിൽ നിന്ന് 157,000 കുവൈത്ത് ദിനാർ തട്ടിയെടുത്തു. യൂറോപ്പ് ആസ്ഥാനമായുള്ള തട്ടിപ്പ് സംഘത്തിന്റെ കണ്ണികളാണ് പ്രതികൾ.