സൂറിൽ നിന്നൊരു കൊച്ചുമിടുക്കി ഗിന്നസ് ബുക്കിൽ ഇടം നേടി
ഇൻലൈൻ റോളർ സ്കേറ്റ്സ് ധരിച്ച്, ഹുല ഹൂപും കറക്കി ആറു കിലോമീറ്റർ ദൂരം 28 മിനിറ്റ് 02 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി ശിവന്യ പ്രശാന്ത് ഗിന്നസ് ബുക്കിൽ ഇടം നേടി.

മസ്‌കത്ത് ∙ ഇൻലൈൻ റോളർ സ്കേറ്റ്സ് ധരിച്ച്, ഹുല ഹൂപും കറക്കി ആറു കിലോമീറ്റർ ദൂരം 28 മിനിറ്റ് 02 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി ശിവന്യ പ്രശാന്ത് ഗിന്നസ് ബുക്കിൽ ഇടം നേടി. ഡിസംബർ 13ന് സൂർ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിലാണ് ഗിന്നസ് റെക്കോർഡിനുള്ള ഔദ്യോഗിക നിബന്ധനകൾ പാലിച്ച് ശിവന്യയുടെ പ്രകടനം അരങ്ങേറിയത്.
സൂർ ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ശിവന്യ. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടിയിട്ടുണ്ട്. പഠനത്തിലും മറ്റു കലാകായിക മത്സരങ്ങളിലും ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഒമാനിലെ ഭവാൻ എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി പ്രശാന്തിന്റെയും സുസ്മിതയുടെയും മകളാണ്. സഹോദരൻ: ശിവാങ്ക് പ്രശാന്ത് (കൊൽക്കത്ത എൻഐടി രണ്ടാം വർഷ വിദ്യാർഥി).
ചടങ്ങിൽ സൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ശ്രീനിവാസൻ, ഇബ്ര ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സപ്നൽ ബി. മമോത്ര, ഇന്ത്യൻ സ്കൂൾ സ്പോർട്സ് അധ്യാപിക അശ്വതി വിശാഖ്, ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ പ്രസിഡന്‍റ് എ.കെ. സുനിൽ, അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.