400 ‘ഗ്രീൻ ചാർജർ’ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ദീവ
ദുബായ് ∙ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ചാർജിങ് സൗകര്യങ്ങൾ ഒരുക്കി ദുബായ് ജലവൈദ്യുതി വകുപ്പ് (ദീവ). എമിറേറ്റിന്റെ വിവിധ മേഖലകളിലായി ‘ദീവ'യ്ക്ക് കീഴിൽ 400ൽ അധികം ‘ഗ്രീൻ ചാർജർ’ സ്റ്റേഷനുകൾ നിലവിൽ വരും.

പ്രകൃതി സൗഹൃദ വാഹനങ്ങൾക്കായി 700 ചാർജിങ് സ്റ്റേഷനുകൾ നിലവിലുണ്ട്. ഇതിനു പുറമെയാണിത്.ഇതിൽ മിക്ക ചാർജിങ് സ്റ്റേഷനുകളിലും ഒരേ സമയം രണ്ട് വാഹനങ്ങൾ ചാർജ് ചെയ്യാം. ചാർജിങ് നടപടികൾ ലളിതമാക്കാൻ ഗ്രീൻ ചാർജിങ് കാർഡുകളും അതോറിറ്റി നൽകും. വൈദ്യുതി വാഹനം ആർടിഎയിൽ റജിസ്റ്റർ ചെയ്തവർക്ക് ചാർജിങ് കാർഡുകൾ ലഭിക്കും.
ഗ്രീൻ ചാർജിങ് കാർഡ് ഉള്ളവർക്കാണ് ഗ്രീൻ ചാർജർ ഉപയോഗിക്കാൻ കഴിയുക. കാർഡുകൾ ഇല്ലാത്തവർക്ക് ഗെസ്റ്റ് മോഡ് തിരഞ്ഞെടുത്തു താൽക്കാലികമായി ചാർജിങ് പൂർത്തിയാക്കാം.വാഹനത്തിന് അനുയോജ്യമായ ചാർജിങ് പാക്കേജുകളും ഇതിൽ ലഭ്യമാണ്. സമയപരിധി അനുസരിച്ച് വാഹനങ്ങൾ ചാർജ് ചെയ്യാൻ ആവശ്യമായ പാക്കേജുകൾ തിരഞ്ഞെടുക്കാം. യുഎഇയിൽ കഴിഞ്ഞ വർഷം 14,000 ഇലക്ട്രിക് കാറുകളാണ് വിറ്റത്.
സുസ്ഥിര ഊർജത്തിലും പരിസ്ഥിതി സൗഹൃദ യാത്രാ സൗകര്യത്തിലും ദുബായിയെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഇവി ചാർജിങ് ശൃംഖല വിപുലീകരിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കാൻ ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും പ്രചോദനമാകുമെന്നും പറഞ്ഞു. ടെസ്‍ലയ്ക്കും യുഎഇ വിക്കുമാണ് ദുബായിലെ ആദ്യത്തെ 2 സ്വതന്ത്ര ചാർജ് പോയിന്റ് ഓപ്പറേറ്റർ (സിപിഒ) ലൈസൻസുകൾ ദീവ നൽകിയത്.
∙ അബുദാബിയിലും കൂടുതൽ ചാർജിങ് പോയിന്റുകൾ വരും
അബുദാബിയിൽ 5 വർഷത്തിനകം 500 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് അറിയിച്ചിരുന്നു. നിലവിൽ 90 ചാർജിങ് സ്റ്റേഷനുകളാണ് ഉള്ളത്. 5 വർഷത്തിനകം ചാർജിങ് പോയിന്റുകൾ ഏഴിരട്ടി വർധിപ്പിക്കാനാണ് പദ്ധതി.
മറ്റു എമിറേറ്റുകളിലും ആനുപാതികമായി ചാർജിങ് പോയിന്റ് സ്ഥാപിച്ച് യുഎഇ പ്രകൃതി സൗഹൃദ യാത്രയ്ക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.