എമിറേറ്റ്സ് ഫ്യുചർ ഇന്റർനാഷനൽ അക്കാദമി ഫാമിലി കൾചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു
അബുദാബി ∙ എമിറേറ്റ്സ് ഫ്യുചർ ഇന്റർനാഷനൽ അക്കാദമി ഫാമിലി കൾചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു.
അബുദാബി ∙ എമിറേറ്റ്സ് ഫ്യുചർ ഇന്റർനാഷനൽ അക്കാദമി ഫാമിലി കൾചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു.
അബുദാബി ∙ എമിറേറ്റ്സ് ഫ്യുചർ ഇന്റർനാഷനൽ അക്കാദമി ഫാമിലി കൾചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു.
അബുദാബി ∙ എമിറേറ്റ്സ് ഫ്യുചർ ഇന്റർനാഷനൽ അക്കാദമി ഫാമിലി കൾചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു. യുഎഇ ഉൾപ്പെടെ 9 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രത്യേക പവിലിയനുകൾ ഒരുക്കിയായിരുന്നു ആഘോഷം. വിവിധ രാജ്യങ്ങളുടെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്നവയായിരുന്നു ഓരോ പവലിയനുകളും.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കലാപരിപാടികൾ സാംസ്കാരികോത്സവത്തെ വർണാഭമാക്കി. പിരമിഡുകളുടെ രാജ്യമായ ഈജിപ്ത് ആണ് മികച്ച പവിലിയനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഫെസ്റ്റിൽനിന്ന് സ്വരൂപിച്ച തുക റെഡ് ക്രസന്റ് വഴി ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി കൈമാറുമെന്ന് അധികൃതർ അറിയിച്ചു. പ്രിൻസിപ്പൽ സജി ഉമ്മൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റോഫിയാ സലാം, ഡോ. റിത, ആയ മാത്യു, മാളവിക എന്നിവർ പ്രസംഗിച്ചു.