വനിതാ ജൂനിയർ ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ചൈനയെ നേരിടും
ഒമാൻ ആതിഥേയത്വം വഹിക്കുന്ന വനിതാ ഹോക്കി ജൂനിയർ ഏഷ്യ കപ്പ് ടൂർണമെന്‍റ് ഫൈനലിൽ ഇന്ത്യ ഇന്ന് ചൈനയെ നേരിടും.

മസ്കത്ത് ∙ ഒമാൻ ആതിഥേയത്വം വഹിക്കുന്ന വനിതാ ഹോക്കി ജൂനിയർ ഏഷ്യ കപ്പ് ടൂർണമെന്‍റ് ഫൈനലിൽ ഇന്ത്യ ഇന്ന് ചൈനയെ നേരിടും. അമിറത്ത് ഹോക്കി ഒമാൻ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴിനാണ് മത്സരം. പ്രവേശനം സൗജന്യമാണ്.
റൗണ്ട് ലീഗിൽ ചൈനയോട് തോൽവി വഴങ്ങിയ ഇന്ത്യൻ ടീം ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. ജപ്പാനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ ദിവസം മസ്കത്തിൽ നടന്ന പുരുഷ വിഭാഗം ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീം കിരീടം നേടിയിരുന്നു.