കുവൈത്ത് സിറ്റി ∙ നിക്ഷേപകരെയും ആഗോള വിദഗ്ധരെയും കുവൈത്തിലേക്ക് ആകർഷിക്കാൻ 10/15 വർഷത്തെ ദീർഘകാല താമസാനുമതി നൽകുന്നത് പരിഗണിച്ച് കുവൈത്ത്.

കുവൈത്ത് സിറ്റി ∙ നിക്ഷേപകരെയും ആഗോള വിദഗ്ധരെയും കുവൈത്തിലേക്ക് ആകർഷിക്കാൻ 10/15 വർഷത്തെ ദീർഘകാല താമസാനുമതി നൽകുന്നത് പരിഗണിച്ച് കുവൈത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ നിക്ഷേപകരെയും ആഗോള വിദഗ്ധരെയും കുവൈത്തിലേക്ക് ആകർഷിക്കാൻ 10/15 വർഷത്തെ ദീർഘകാല താമസാനുമതി നൽകുന്നത് പരിഗണിച്ച് കുവൈത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ നിക്ഷേപകരെയും ആഗോള വിദഗ്ധരെയും കുവൈത്തിലേക്ക് ആകർഷിക്കാൻ 10/15 വർഷത്തെ ദീർഘകാല താമസാനുമതി നൽകുന്നത് പരിഗണിച്ച് കുവൈത്ത്. യുഎഇയിലെ ഗോൾഡൻ വീസ, സൗദിയിലെ പ്രീമിയം റസിഡൻസി എന്നീ മാതൃകയിലാണ് ഇത്. പരിഷ്കരിച്ച വീസ നിയമത്തിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. രാജ്യത്തുള്ള വിദഗ്ധരെ കുവൈത്തിൽ നിലനിർത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കുടുംബ സന്ദർശക വീസ കാലാവധി 3 മാസമാക്കിയതും സ്വദേശി വനിതകളുടെ വിദേശികളായ മക്കളുടെ വീസ കാലാവധി 3ൽനിന്ന് 10 വർഷമാക്കി വർധിപ്പിച്ചതുമാണ് സുപ്രധാന മാറ്റങ്ങൾ. വീസ കച്ചവടം, മനുഷ്യക്കടത്ത്, വിദേശ തൊഴിലാളികളോട് മോശമായി പെരുമാറുന്നത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന താമസ കുടിയേറ്റ നിയമത്തിലാണ് കാതലായ ഭേദഗതി വരുത്തിയത്. 6 മാസത്തിനകം പുതിയ നിയമം പ്രാബല്യത്തിൽ വരും.

ADVERTISEMENT

 ∙ ഫാമിലി വിസിറ്റ് വീസ 3 മാസത്തേക്ക്
|വിദേശികളുടെ കുടുംബത്തെ കൊണ്ടുവരാനുള്ള കുടുംബ സന്ദർശക വീസയുടെ കാലാവധി 3 മാസമാക്കി വർധിപ്പിച്ചത് മലയാളികളടക്കമുള്ളവക്ക് ഗുണകരമായി. മാസം 400 ദിനാർ ശമ്പളമുള്ളവർക്ക് ഭാര്യയെയും മക്കളെയും കൊണ്ടുവരാം. എന്നാൽ ബന്ധുക്കളെ കൊണ്ടുവരാൻ 800 ദിനാറാണ് ശമ്പളപരിധി. കുടുംബ സന്ദർശക വീസ ഫീസ് പത്തിരട്ടിയോളം വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവിൽ ജിസിസി രാജ്യങ്ങളിൽ വച്ച് ഏറ്റവും കുറഞ്ഞ ഫീസാണ് (3 ദിനാർ) കുവൈത്ത് ഈടാക്കുന്നത്.

 ∙ 10 വർഷത്തെ വീസ
സ്വദേശി വനിതകളുടെ വിദേശികളായ മക്കൾക്ക് 10 വർഷത്തേക്കുള്ള ദീർഘകാല വീസ അനുവദിച്ചു. പൗരത്വം ലഭിക്കുന്നതുവരെ തുല്യകാലയളവിലേക്ക് ഫീസില്ലാതെ പുതുക്കാം. ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി 6 മാസത്തിലധികം രാജ്യത്തിനു പുറത്തു താസിക്കേണ്ടിവന്നാലും ഈ കുട്ടികളുടെ വീസ റദ്ദാകില്ല.

ADVERTISEMENT

 ∙ വീട്ടുജോലിക്കാർ
വീസ റദ്ദാക്കി മടങ്ങിയ വീട്ടുജോലിക്കാർക്ക് 4 മാസത്തിനകം പുതിയ വീസയിൽ വരാനും അനുമതി നൽകി. നിലവിൽ 6 മാസം വരെ കാത്തിരുന്നാലേ പുതിയ വീസ ലഭിക്കൂ.

∙ വീസക്കച്ചവടത്തിന് തടവും പിഴയും
വീസകച്ചവടവും മനുഷ്യക്കടത്തും അനുവദിക്കില്ലെന്നും നിയമലംഘകർക്ക് 5 വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയുമാണ് ശിക്ഷയെന്നും റസിഡൻസി ആൻഡ് സിറ്റിസൺഷിപ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി ഊന്നിപ്പറഞ്ഞു.

English Summary:

Kuwait Enacts Major Reforms with New Foreign Residency Law