ഖത്തർ ദേശീയ ദിനാഘോഷം: പരേഡ് റദ്ദാക്കി
ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള പരേഡ് ഈ വർഷം റദ്ദാക്കിയതായി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു.

ദോഹ ∙ ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള പരേഡ് ഈ വർഷം റദ്ദാക്കിയതായി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. പരേഡ് റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
പരേഡിനുള്ള ഒരുക്കങ്ങൾ കോർണിഷിൽ പുരോഗമിച്ചുവരികയായിരുന്നു. നൂറുകണക്കിന് ആളുകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ, ലൈറ്റ്, സൗണ്ട് സിസ്റ്റം എന്നിവയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പരേഡ് റദ്ദാക്കിയതായുള്ള അറിയിപ്പ് വന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ദേശീയ ദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായിരുന്നു കോർണിഷിൽ നടന്നുവരാറുള്ള പരേഡ്. ഖത്തറിന്‍റെ സൈനിക ശക്തിയും സാംസ്കാരിക പാരമ്പര്യവും വിളിച്ചോതുന്ന പരിപാടി കാണാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരങ്ങൾ എത്താറുണ്ട്. ഖത്തർ അമീർ നേരിട്ടെത്തി ആളുകളെ അഭിവാദ്യം ചെയ്യാറുമുണ്ട്.
ദർബ് അൽ സായിയിൽ ആരംഭിച്ച ദേശീയ ദിനാഘോഷ പരിപാടികൾ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്.