യുഎഇയിൽ വ്യാജ ഓട്ടോ സ്പെയർ പാർട്‌സുകൾ വർധിച്ചു
ഷാർജ∙ അൽ ഐൻ, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ അൽ ഫുത്തൈം ഓട്ടോമോട്ടീവ് നടത്തിയ 20 റെയ്ഡുകളിൽ 7.46 ദശലക്ഷം ദിർഹം വിലമതിക്കുന്ന 25 ലക്ഷത്തിലധികം വ്യാജ ഓട്ടോ സ്പെയർ പാർട്‌സുകൾ പിടിച്ചെടുത്തു. 2.81 ദശലക്ഷം ദിർഹം വിലമതിക്കുന്ന ഓയിൽ ഫിൽട്ടറുകൾ, 0.85 ദശലക്ഷം ദിർഹം വിലമതിക്കുന്ന എയർ ഫിൽട്ടറുകൾ, കാബിൻ എസി

ഷാർജ∙ അൽ ഐൻ, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ അൽ ഫുത്തൈം ഓട്ടോമോട്ടീവ് നടത്തിയ 20 റെയ്ഡുകളിൽ 7.46 ദശലക്ഷം ദിർഹം വിലമതിക്കുന്ന 25 ലക്ഷത്തിലധികം വ്യാജ ഓട്ടോ സ്പെയർ പാർട്‌സുകൾ പിടിച്ചെടുത്തു. 2.81 ദശലക്ഷം ദിർഹം വിലമതിക്കുന്ന ഓയിൽ ഫിൽട്ടറുകൾ, 0.85 ദശലക്ഷം ദിർഹം വിലമതിക്കുന്ന എയർ ഫിൽട്ടറുകൾ, കാബിൻ എസി ഫിൽട്ടറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2021നെ അപേക്ഷിച്ച് 2024ൽ വ്യാജ വസ്തുക്കളുടെ കാര്യത്തിൽ 116% വർധനവുണ്ടായതായി അധികൃതർ പറഞ്ഞു. വാഹനങ്ങൾക്കും ജീവനും ഒരുപോലെ ഭീഷണിയാണ് വ്യാജ പാർട്‌സുകൾ ഉണ്ടാക്കുന്നത്. ഈ ഭീഷണി നേരിടാൻ തന്ത്രപരമായ റെയ്ഡുകൾ, പരിശീലന പരിപാടികൾ, ബോധവൽക്കരണ ക്യാംപെയ്നുകൾ എന്നിവയിലൂടെ അൽ ഫുത്തൈം ഓട്ടോമോട്ടീവ് ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 2024ൽ ഏഴ് എമിറേറ്റുകളിലായി 414 സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകി.