ഷാർജ∙ ആരോഗ്യസംബന്ധമായ വെല്ലുവിളികളുണ്ടാകുമ്പോഴാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം മനസിലാവുക. യുഎഇ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്നവർക്ക് ആരോഗ്യപരിപാലനത്തിനുളള ചെലവ് കൂടുതലാണ്. അത്യാവശ്യസന്ദർഭങ്ങളില്‍ ചികിത്സാ ചെലവിനായി വരുന്ന കനത്ത സാമ്പത്തിക ബാധ്യത പരിഗണിക്കുമ്പോള്‍ ആരോഗ്യ

ഷാർജ∙ ആരോഗ്യസംബന്ധമായ വെല്ലുവിളികളുണ്ടാകുമ്പോഴാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം മനസിലാവുക. യുഎഇ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്നവർക്ക് ആരോഗ്യപരിപാലനത്തിനുളള ചെലവ് കൂടുതലാണ്. അത്യാവശ്യസന്ദർഭങ്ങളില്‍ ചികിത്സാ ചെലവിനായി വരുന്ന കനത്ത സാമ്പത്തിക ബാധ്യത പരിഗണിക്കുമ്പോള്‍ ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ആരോഗ്യസംബന്ധമായ വെല്ലുവിളികളുണ്ടാകുമ്പോഴാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം മനസിലാവുക. യുഎഇ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്നവർക്ക് ആരോഗ്യപരിപാലനത്തിനുളള ചെലവ് കൂടുതലാണ്. അത്യാവശ്യസന്ദർഭങ്ങളില്‍ ചികിത്സാ ചെലവിനായി വരുന്ന കനത്ത സാമ്പത്തിക ബാധ്യത പരിഗണിക്കുമ്പോള്‍ ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ആരോഗ്യസംബന്ധമായ വെല്ലുവിളികളുണ്ടാകുമ്പോഴാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം മനസിലാവുക.  യുഎഇ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്നവർക്ക് ആരോഗ്യപരിപാലനത്തിനുളള ചെലവ് കൂടുതലാണ്. അത്യാവശ്യസന്ദർഭങ്ങളില്‍ ചികിത്സാ ചെലവിനായി വരുന്ന കനത്ത സാമ്പത്തിക ബാധ്യത പരിഗണിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുകയെന്നുളളത് പ്രധാനമാണ്.  

ദുബായിലും അബുദാബിയിലും ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിരിക്കണമെന്നുളളത് നിർബന്ധമാണ്. 2025 ജനുവരി മുതല്‍ ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എമിറേറ്റുകളിലും ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കിയിരിക്കുകയാണെന്ന് മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

ADVERTISEMENT

ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവർക്ക് 2025 ജനുവരി 1 മുതല്‍ പുതിയ വീസ എടുക്കാനും നിലവിലുളള വീസ പുതുക്കാനും സാധിക്കില്ല. 

2024 ജനുവരി 1ന് മുമ്പ് നൽകിയ വർക്ക് പെർമിറ്റുള്ള  ജീവനക്കാർക്ക് രേഖകള്‍ പുതുക്കാനുള്ള സമയമാകുമ്പോള്‍ മാത്രമാണ് പുതിയ നിർദ്ദേശം ബാധകമാകുക. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുളള അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സാണ് പ്രഖ്യാപിച്ചിട്ടുളളത്. വർഷത്തില്‍ 320 ദിർഹം പ്രീമിയത്തില്‍ ഇൻഷുറന്‍സ് പരിരക്ഷ നേടാം. 

ADVERTISEMENT

വടക്കന്‍ എമിറേറ്റിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കുമായാണ് അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ്  പ്രഖ്യാപിച്ചിട്ടുളളത്. വിട്ടുമാറാത്ത രോഗങ്ങളുളള തൊഴിലാളികള്‍ക്ക് ചികിത്സ തേടുന്നതിന് കാത്തിരിപ്പ് സമയമുണ്ടാകില്ലെന്നുളളതാണ് പ്രധാന നേട്ടം. 1 വയസ്സു മുതല്‍ 64 വയസ്സു വരെയുളളവർ ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരും. 

കുടുംബ വീസയുളള തൊഴിലാളികള്‍ കുടുംബാംഗങ്ങളെ കൂടി ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ ചേർക്കണം. ഇന്‍ഷുറന്‍സ് എടുക്കുന്ന സമയത്തുളള ആരോഗ്യവിവരങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യസാക്ഷ്യപത്രം സമർപ്പിക്കണം. നിയമപ്രകാരം, തൊഴിലുടമയാണ് ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരുക്കേണ്ടത്

ADVERTISEMENT

ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 2025 ജനുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിരക്ഷ നൽകും.  നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിലെ വീസക്കാർക്കു മാത്രമാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. മറ്റ് എമിറ്റേറുകളിലേക്കുകൂടി ഇന്‍ഷുറന്‍സ് പദ്ധതി വ്യാപിപ്പിക്കുന്നതോടെ  രാജ്യത്തെ മുഴുവന്‍ തൊഴിലാളികളെയും ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ കൊണ്ടുവരികയെന്നുളളതാണ്  ലക്ഷ്യമിടുന്നത്. 

രാജ്യത്തെ തൊഴിൽ വിപണിയിലുടനീളമുള്ള എല്ലാ തൊഴിലാളികൾക്കും കുറഞ്ഞ പ്രീമിയത്തില്‍ ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ അടിസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതി ഉറപ്പാക്കുന്നു.

ആശുപത്രികളില്‍ പ്രവേശിപ്പിച്ചാല്‍ ആവശ്യമെങ്കില്‍ കിടത്തി ചികിത്സ ഉള്‍പ്പടെയുളള ചികിത്സകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ചികിത്സാ ചെലവിന്‍റെ 20 ശതമാനം കോ പെയ്മെന്‍റായി  നല്‍കണം. മരുന്നുകള്‍ ഉള്‍പ്പടെ 1000 ദിർഹമാണ് വാർഷിക പരിധി. ഒരു സന്ദർശനത്തിന് 500 ദിർഹം വരെ നല്‍കും. ഈ പരിധികൾക്കപ്പുറം, ചികിത്സാ ചെലവിന്‍റെ 100 ശതമാനം ഇൻഷുറൻസ് കമ്പനി വഹിക്കുന്നു.

ആശുപത്രി വാസം ആവശ്യമില്ലാത്ത സന്ദർശനങ്ങള്‍, പരിശോധനകള്‍, ചെറിയ നടപടിക്രമങ്ങള്‍ എന്നിവ ആവശ്യമുളള രോഗികള്‍ ചികിത്സാ ചെലവിന്‍റെ 25 ശതമാനം കോ പെയ്മന്‍റ്  നല്‍കണം. പരമാവധി 100 ദിർഹമാണ് നല്‍കേണ്ടത്. അതേസമയം ഏഴുദിവസത്തിനകം വീണ്ടും ചികിത്സ തേടുകയാണെങ്കില്‍ കോ പെയ്മന്‍റ്  നല്‍കേണ്ടതില്ല. മരുന്നുകള്‍ക്കുളള കോ പേയ്മെന്‍റ് 30 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. വർഷത്തില്‍ 1500 ദിർഹമാണ് മരുന്നുകള്‍ക്ക് ലഭിക്കുക.

ഏഴ് ആശുപത്രികളും 46 ക്ലിനിക്കുകളും മെഡിക്കല്‍ സെന്‍ററുകളും 45 ഫാർമസികളുമാണ് ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരുന്നത്. തൊഴിലാളിയുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ തേടാം. 2025 ജനുവരി 1 മുതല്‍  ദുബായ് കെയർ നെറ്റ് വർക്കില്‍ നിന്നോ അല്ലെങ്കില്‍ അംഗീകൃത സേവന കേന്ദ്രങ്ങളില്‍ നിന്നോ വെബ്സൈറ്റില്‍ നിന്നോ ആപ്പ് വഴിയോ ഇന്‍ഷുറന്‍സ് പരിരക്ഷയെടുക്കാം.രോഗം വരുമ്പോഴുണ്ടാകുന്ന ചികിത്സാ ചെലവ് താങ്ങാനാകാതെ കുറഞ്ഞ വരുമാനമുളള പലരും ചികിത്സ തേടാന്‍ മടിക്കാറുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. ഇതിനൊരുപരിഹാരമാകും കുറഞ്ഞ പ്രീമിയത്തിലുളള അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെന്നാണ് വിലയിരുത്തല്‍.  

English Summary:

uae: Basic health insurance plan for workers in Northern Emirates starts from Dh320