ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു
സൗദിയിലെ ഹായിലിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കാസർകോട്, നിലേശ്വരം സ്വദേശി മുജീബ് (51) ആണ് മരിച്ചത്.

ഹായിൽ ∙ സൗദിയിലെ ഹായിലിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കാസർകോട്, നിലേശ്വരം സ്വദേശി മുജീബ് (51) ആണ് മരിച്ചത്.
രാവിലെ താമസ സ്ഥലത്തിനടുത്തുളള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോകും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഹായിലിലെ കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുറെ വർഷങ്ങളായി അക്ബർ ട്രാവൽസ് ഹായിൽ ബ്രാഞ്ചിൽ ജീവനക്കാരനായി പ്രവർത്തിക്കുകയായിരുന്നു.
ഭാര്യ: സജ്ന, മക്കൾ: ഹിഷാം, ഫാത്തിമ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാനും കമ്പനി പ്രതിനിധികളുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.