ഓപ്പൺ എഐയെ വിമർശിച്ച മുൻ ജീവനക്കാരൻ ജീവനൊടുക്കി; മരിച്ചത് ഇന്ത്യൻ വംശജനായ സുചിർ ബാലാജി
ന്യൂയോർക്ക് ∙ ഓപ്പൺ എഐ9യുടെ പകർപ്പവകാശ ലംഘനങ്ങളെപ്പറ്റി ആശങ്ക ഉന്നയിച്ച് സ്ഥാപനം വിട്ട ജീവനക്കാരൻ, ഇന്ത്യൻ വംശജനായ സുചിർ ബാലാജി (26) സാൻഫ്രാൻസിസ്കോയിലെ അപ്പാർട്മെന്റിൽ ജീവനൊടുക്കി.

കഴിഞ്ഞമാസം 26ന് ആണ് അപ്പാർട്മെന്റിൽ ബാലാജിയുടെ മൃതദേഹം കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് പ്രോഗ്രാമായ ചാറ്റ് ജിപിടി വികസിപ്പിക്കുന്നതിനിടയിൽ ഓപ്പൺ എഐ പകർപ്പവകാശനിയമം ലംഘിച്ചെന്ന് ആരോപിച്ച് 3 മാസത്തിനു ശേഷമാണ് ബാലാജിയുടെ മരണം. ചാറ്റ് ജിപിടി പ്രോഗ്രാം പരിശീലിപ്പിക്കുന്നതിനു ഡേറ്റ ശേഖരിക്കുന്നതിനായി പ്രവർത്തിച്ചുവന്ന ഗവേഷകരിലൊരാളായ സുചിർ ബാലാജി ഈ മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ പ്രതികരിക്കുന്ന വിസിൽബ്ലോവർ കൂടിയാണ്.
2022 ൽ ഓപ്പൺ എഐ നിലവിൽ വന്നപ്പോൾ പകർപ്പവകാശമുള്ള ഉള്ളടക്കം നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാരോപിച്ച് എഴുത്തുകാർ, കംപ്യൂട്ടർ പ്രോഗ്രാമർമാർ, പത്രപ്രവർത്തകർ തുടങ്ങിയവർ കോടതിയെ സമീപിച്ചിരുന്നു. ഓപ്പൺ എഐയുടെ മൂല്യം 15,000 കോടി ഡോളറിലേക്ക് ഉയർത്തുന്നതിനുവേണ്ടിയാണ് സ്ഥാപനം ഇങ്ങനെ ചെയ്തതെന്ന് സുചിർ ബാലാജി ആരോപിച്ചു.
ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കാൻ വിവരങ്ങൾ ശേഖരിച്ച ബിസിനസുകളെയും സംരംഭകരെയും ഓപ്പൺ എഐ പ്രതികൂലമായി ബാധിക്കുമെന്ന് കഴിഞ്ഞ ഒക്ടോബർ 23-ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, ബാലാജി ആരോപിക്കുകയും തുടർന്ന് സ്ഥാപനത്തിൽനിന്നു രാജിവയ്ക്കുകയും ചെയ്തു. സുചിർബാലാജിയുടെ മരണം ദുഃഖകരമാണെന്ന് ഓപ്പൺ എഐ പ്രതികരിച്ചു.