നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ (പിസിനാക്) പ്രഥമ ദേശീയ കമ്മിറ്റി യോഗം ഷിക്കാഗോയിൽ നടന്നു.

നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ (പിസിനാക്) പ്രഥമ ദേശീയ കമ്മിറ്റി യോഗം ഷിക്കാഗോയിൽ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ (പിസിനാക്) പ്രഥമ ദേശീയ കമ്മിറ്റി യോഗം ഷിക്കാഗോയിൽ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ (പിസിനാക്) പ്രഥമ ദേശീയ കമ്മിറ്റി യോഗം ഷിക്കാഗോയിൽ നടന്നു. സെലിബ്രേഷൻ ചർച്ചിൽ വച്ച് നടന്ന യോഗത്തിൽ ദേശീയ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഇംഗ്ലിഷ് സെഷൻ കോഓർഡിനേറ്റർ ഡോ. ജോനാഥൻ ജോർജ്, ദേശീയ വനിതാ കോഓർഡിനേറ്റർ സിസ്റ്റർ ജീന വിൽസൺ എന്നിവർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.

കോൺഫറൻസിന്‍റെ പ്രമേയം 'ജനറേഷൻ ടു ജനറേഷൻ' ദേശീയ കൺവീനർ അവതരിപ്പിച്ചു. വിവിധ സബ് കമ്മിറ്റികളിലേക്ക് ദേശീയ കമ്മിറ്റി അംഗങ്ങളെ നാമനിർദ്ദേശം ചെയ്തു. നിലവിലുള്ള സബ് കമ്മിറ്റികൾ വിപുലീകരിക്കാനും കൂടുതൽ സബ് കമ്മിറ്റികൾ രൂപീകരിക്കാനും ദേശീയ-പ്രാദേശിക എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ദേശീയ ട്രഷറർ പ്രസാദ് ജോർജ് സിപിഎ ബജറ്റ് അവതരിപ്പിച്ചു.

ADVERTISEMENT

പ്രാദേശിക എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ഡോ. ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ, ഡോ. ബിജു ചെറിയാൻ, ജോൺ മത്തായി, കെ.ഒ. ജോസ് സിപിഎ, വർഗീസ് സാമുവൽ എന്നിവർ പ്രാദേശിക പ്രവർത്തന പദ്ധതികൾ വിവരിച്ചു. 2026ൽ നടക്കുന്ന പിസിനാക് കോൺഫറൻസിന് പ്രാദേശിക തലത്തിൽ ശക്തമായ സഹകരണമാണ് ലഭിക്കുന്നതെന്ന് ദേശീയ ഭാരവാഹികൾ വിലയിരുത്തി.

യോഗം നടന്ന ഷാംബർഗ് കൺവൻഷൻ സെന്‍ററും മറ്റ് താമസ സൗകര്യങ്ങളും ദേശീയ ഭാരവാഹികൾ സന്ദർശിച്ചു. ലോകോത്തര നിലവാരമുള്ള കൺവൻഷൻ സെന്‍ററും അനുബന്ധ സൗകര്യങ്ങളും കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഗുണകരമാകുമെന്ന് കമ്മിറ്റി വിലയിരുത്തി. ഒഹയർ എയർപോർട്ടിൽ നിന്ന് പതിനഞ്ച് മിനിറ്റിനുള്ളിൽ എത്തിച്ചേരാവുന്ന കൺവൻഷൻ സെന്‍ററിൽ 1500 ഓളം സൗജന്യ പാർക്കിങ് ലഭ്യമാണ്.

ADVERTISEMENT

അടുത്ത ജനുവരി മാസത്തിൽ ഒന്നര വർഷം നീണ്ടുനിൽക്കുന്ന ആഗോളതലത്തിലുള്ള ഓൺലൈൻ പ്രാർത്ഥനയ്ക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു.
വാർത്ത: കുര്യൻ ഫിലിപ്പ്

English Summary:

PCNAK's First National Committee Meeting Held in Chicago