സംഗീത പൈതൃകം: ദേശീയ ഓർക്കസ്ട്ര സ്ഥാപിച്ച് യുഎഇ
അബുദാബി ∙ സ്വദേശികളുടെ സംഗീത പൈതൃകം പരിപോഷിപ്പിക്കാൻ ദേശീയ ഓർക്കസ്ട്ര സ്ഥാപിച്ച് യുഎഇ.
അബുദാബി ∙ സ്വദേശികളുടെ സംഗീത പൈതൃകം പരിപോഷിപ്പിക്കാൻ ദേശീയ ഓർക്കസ്ട്ര സ്ഥാപിച്ച് യുഎഇ.
അബുദാബി ∙ സ്വദേശികളുടെ സംഗീത പൈതൃകം പരിപോഷിപ്പിക്കാൻ ദേശീയ ഓർക്കസ്ട്ര സ്ഥാപിച്ച് യുഎഇ.
അബുദാബി ∙ സ്വദേശികളുടെ സംഗീത പൈതൃകം പരിപോഷിപ്പിക്കാൻ ദേശീയ ഓർക്കസ്ട്ര സ്ഥാപിച്ച് യുഎഇ. കലയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ സുപ്രധാന ചുവടുവയ്പാണിതെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ഇമാറാത്തി സംഗീതപ്രതിഭകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം ലോകോത്തര സംഗീത പാരമ്പര്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള ഇമാറാത്തികൾ ജനുവരി 26ന് മുൻപ് www.uaenationalorchestra.ae വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.