നെല്ലിക്കാപറമ്പ് സൗഹൃദവേദി പതിനഞ്ചാം വാർഷികം ആഘോഷിച്ചു
കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂർ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന നെല്ലിക്കാപറമ്പ് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ നെല്ലിക്കാപറമ്പ് സൗഹൃദവേദിയുടെ പതിനഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു.

മുക്കം ∙ കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂർ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന നെല്ലിക്കാപറമ്പ് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ നെല്ലിക്കാപറമ്പ് സൗഹൃദവേദിയുടെ പതിനഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു. 'ഗൂസ്ബെറീസ്' എന്ന പേരിൽ ഉമ്മു അമദിലെ ഫാമിലി കാസിൽ റിസോർട്ടിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
എൻഎസ്വിക്യൂ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികളോടെ ആരംഭിച്ച പരിപാടിയിൽ ഖത്തറിൽ 25 വർഷം പൂർത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു. സക്കീർ ഹുസൈൻ സി.പി, സലാം താളത്തിൽ, സുബൈർ എ.എം, അബ്ദുൽ സലാം ടി.പി, നൗഫൽ കട്ടയാട്ട്, അബ്ദുൽ ലത്തീഫ് എ.എം എന്നിവർക്ക് യഥാക്രമം ആനീസ് റഹ്മാൻ, മാസിൻ മുഹമ്മദ്, ഷിഹാബുൽ അക്ബർ, അഷ്റഫ് വല്ലാക്കൽ, സാദിഖ് റഹ്മാൻ സി.പി, സാലിഹ് സി.കെ എന്നിവർ ആദരവ് സമ്മാനിച്ചു.
45 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന സൈനബയെയും കുടുംബത്തെയും ആദരിച്ചു. പരേതനായ ടി.പി അബ്ദുല്ലയാണ് സൈനബയുടെ ഭർത്താവ്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച എൻഎസ്വിക്യൂ ഫുട്ബോൾ ടീമിനുള്ള ഉപഹാരം ടീം സ്പോൺസർ ആയ ഫർമാ കെയർ എം.ഡി. നൗഫൽ കട്ടയാട്ട് സമ്മാനിച്ചു. എൻഎസ്വിക്യൂ പ്രസിഡന്‍റ് ഫിറോസ് ഖാൻ സി.പി അധ്യക്ഷത വഹിച്ചു. ഫാസിൽ പി സ്വാഗതവും ഇർഷാദ് ഗോശാലക്കൽ നന്ദിയും പറഞ്ഞു.
പതിനഞ്ചുവർഷത്തെ പ്രവർത്തന റിപ്പോർട്ട് എ.എം. അബ്ദുൽ ലത്തീഫ് അവതരിപ്പിച്ചു. മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് അലി അക്ബർ, മുൻ പ്രസിഡന്‍റ് നൗഷാദ് കെ.സി, ബഷീർ പുതിയൊട്ടിൽ, കൊടിയത്തൂർ സർവീസ് ഫോറം പ്രസിഡന്‍റ് ഇ.എ നാസർ, തവാക്ക് പ്രസിഡന്‍റ് സുഹാസ്, ചെറുവാടി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി യാസർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധ നാടൻ മത്സരങ്ങളും ക്യാംപ് ഫയർ തുടങ്ങിയ മറ്റു വിനോദ പരിപാടികളും പതിനഞ്ചാം വാർഷികത്തിന് കൂടുതൽ മികവേകി.
പരിപാടികൾക്ക് അഹമ്മദ് ഷാഫി, സാദിഖ് റഹ്മാൻ, മുജീബ് എ എം, ആനീസ് റഹ്മാൻ, ഫാസിൽ പി, സാലിഹ് സി.കെ, ഇർഷാദ് ഗോശാലക്കൽ, ഷമീർ പേക്കാടൻ, മാസിൻ മുഹമ്മദ്, റിയാസ് ഇ.കെ, ഫാത്തിമ ശബ്നം, ഷബാന ഷാഫി, റഫീന അനീസ്, സീലാൻ തുടങ്ങിയവർ നേതൃത്വം നൽകി.