ജസാനിലേയ്ക്ക് പ്രകൃതി സ്നേഹികളെ ആകർഷിച്ച് ഫ്ളെമിംഗോ പക്ഷികളും കണ്ടൽക്കാടുകളും
പ്രകൃതി സ്നേഹികളെയും ഫൊട്ടോഗ്രാഫർമാരെയും ജസാനിലേക്ക് ആകർഷിച്ച് ദേശാടന പക്ഷികളായ ഫ്ളെമിംഗോകളും പച്ചപ്പ് പുതച്ചു നിൽക്കുന്ന കണ്ടൽക്കാടുകളും. സൗദിയുടെ തെക്ക്–പടിഞ്ഞാറൻ കോണിലായി ചെങ്കടലിന്റെ തീരത്താണ് ജിസാൻ സ്ഥിതി ചെയ്യുന്നത്.

ജിദ്ദ ∙ പ്രകൃതി സ്നേഹികളെയും ഫൊട്ടോഗ്രാഫർമാരെയും ജസാനിലേക്ക് ആകർഷിച്ച് ദേശാടന പക്ഷികളായ ഫ്ളെമിംഗോകളും പച്ചപ്പ് പുതച്ചു നിൽക്കുന്ന കണ്ടൽക്കാടുകളും. സൗദിയുടെ തെക്ക്–പടിഞ്ഞാറൻ കോണിലായി ചെങ്കടലിന്റെ തീരത്താണ് ജിസാൻ സ്ഥിതി ചെയ്യുന്നത്.
ഫ്ളെമിംഗോകളുടെ മനോഹരമായ നിറവും നീണ്ട കാലുകളും രൂപവുമാണ് ഏറ്റവും ആകർഷണം. പ്രകൃതി സ്നേഹികളെയും ഫൊട്ടോഗ്രാഫർമാരെയും ജസാനിലേക്ക് ആകർഷിക്കുന്നതിൽ ഇവയ്ക്ക് പ്രധാന പങ്കുണ്ട്. ഫ്ളെമിംഗോകൾ വെള്ളത്തിൽ നിന്ന് ഭക്ഷണം വേർതിരിച്ചെടുക്കുന്നത് വളഞ്ഞ കൊക്കുകൾ ഉപയോഗിച്ചാണ്.
90 മുതൽ 120 സെന്റിമീറ്റർ വരെ ഉയരമുള്ള ഇവയ്ക്ക് 4 കിലോഗ്രാം വരെ ഭാരമുണ്ടാകും. ജിസാൻ നഗരവും ഫറസൻ ദ്വീപുകളും ഉൾക്കൊള്ളുന്ന ജസാന്റെ ബീച്ചുകളിൽ വ്യാപിച്ചുകിടക്കുന്ന കണ്ടൽ ദ്വീപുകളിലും വനങ്ങളിലും ഇവ വസിക്കുന്നു. രാജ്യത്തിന്റെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണിവ.
ചെങ്കടലിനും അറേബ്യൻ ഗൾഫിനും സമീപമുള്ള മറ്റ് സ്ഥലങ്ങളെപ്പോലെ ജൈവവൈവിധ്യം വർധിപ്പിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ കൂടിയാണിത്. ജസാനിലെ സന്ദർശകർക്ക് മനോഹരമായ കണ്ടൽക്കാടുകൾക്കൊപ്പം സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഫ്ളെമിംഗോകൾ വിഹരിക്കുന്നതും ആസ്വദിക്കാം. പക്ഷികൾ അവയുടെ ചുറ്റുപാടുകളുമായി ഇടപഴകുന്ന നിമിഷങ്ങൾ നിരീക്ഷിക്കാനും പകർത്താനും കഴിയും. അരയന്നങ്ങളും കണ്ടൽക്കാടുകളും ജിസാന്റെ പ്രകൃതി സൗന്ദര്യത്തിലും ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുന്നു. ഈ ആകർഷണങ്ങൾ സന്ദർശകർക്ക് അവിസ്മരണീയവുമായ അനുഭവമാണ് നൽകുന്നത്.