കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 20,159 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 20,159 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 20,159 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. ഡിസംബർ 12നും 18നും ഇടയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ 11,302 പേർ റസിഡൻസി നിയമം ലംഘിച്ചവരും 5,652 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,205 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ എണ്ണം 1,861 ആണ്. അവരിൽ 33 ശതമാനം യെമൻ പൗരന്മാരും 65 ശതമാനം എത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 112 പേരെയും അറസ്റ്റ് ചെയ്തു.

ADVERTISEMENT

നിയമലംഘകരെ കടത്തിക്കൊണ്ടുവരികയും അഭയം നൽകുകയും ജോലിയിൽ ഏർപ്പെടുത്തുകയും ചെയ്ത 17 പേരെയും അറസ്റ്റ് ചെയ്തു. 29,540 പ്രവാസികൾ നിലവിൽ നിയമനടപടികൾ നേരിടുന്നുണ്ട്. രാജ്യത്തേക്കുള്ള വ്യക്തികളുടെ അനധികൃത പ്രവേശനത്തിന് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

English Summary:

20,159 Illegal Residents Arrested in Saudi Arabia