ക്രിയേറ്റീവ് മൈൻഡ്സ് സ്പോർട്സ് ക്ലബ് ലോഗോ പ്രകാശനം ചെയ്തു
ബർ ദുബായ് കംപ്യൂട്ടർ മാർക്കറ്റ് ജീവനക്കാരുടെ കൂട്ടായ്മയായ ക്രിയേറ്റീവ് മൈൻഡ്സ് സ്പോർട്സ് ക്ലബിന്‍റെ ലോഗോ പ്രകാശനം ചെയ്തു.

ദുബായ്∙ ബർ ദുബായ് കംപ്യൂട്ടർ മാർക്കറ്റ് ജീവനക്കാരുടെ കൂട്ടായ്മയായ ക്രിയേറ്റീവ് മൈൻഡ്സ് സ്പോർട്സ് ക്ലബിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഇമേഷൻ കമ്പനിയുടെ സഹകരണത്തോടെ ഡിസംബർ 22ന് ഷാർജ റഹ്മാനിയ ഗ്രൗണ്ടിൽ 60 ഓളം സ്ഥാപനങ്ങളിലെ ജീവനക്കാർ അണിനിരക്കുന്ന ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ട്രോഫിയുടെയും ജേഴ്സിയുടെയും അനാച്ഛാദനവും ഫുഡ്ബോൾ റസ്റ്ററന്‍റിൽ വച്ച് നടന്നു.
ബർ ദുബായ് മലയാളി കംപ്യൂട്ടർ അസോസിയേഷൻ പ്രസിഡന്‍റ് ഫിറോസ് ഇസ്മയിൽ, ഫ്രാൻസിസ് ആഷ്ടൽ തുടങ്ങിയവർ മുഖ്യാതിഥികളായി. ബർ ദുബായ് സാമൂഹിക പ്രവർത്തന രംഗത്ത് നിസ്വാർഥ സേവനം കാഴ്ച വെച്ച ബാബു ഭായി എന്നറിയപ്പെടുന്ന ജയപ്രകാശ് ധംനാനിയെയും മുസ്തഫ കുന്നുമ്മലിനെയും ആദരിച്ചു.
ബിനോയ് ന്യൂകോം, രതീഷ് ടൈഗർ, അഷറഫ് എബിസി, റിയാസ് അർക്കാഡ്, ഇർഷാദ് ഗൾഫ് ഫോക്കസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഭാരവാഹികളായ സജ് വീർ ഗ്രാൻഡ് പിസിഡി, നവാസ് ടെക്സ, സക്കറിയ റാസ്കോ ടെക്, ജംഷി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.