സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ വിദേശ പൗരന് ജീവപര്യന്തം തടവ് വിധിച്ച് ദുബായ് ക്രിമിനൽ കോടതി
ദുബായ്∙ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ ഓസ്ട്രേലിയൻ പൗരന് ജീവപര്യന്തം തടവ് വിധിച്ചു ദുബായ് ക്രിമിനൽ കോടതി.

ദുബായ് ∙ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ ഓസ്ട്രേലിയൻ പൗരന് ജീവപര്യന്തം തടവ് വിധിച്ചു ദുബായ് ക്രിമിനൽ കോടതി. 2022 ഒക്ടോബർ 26ന് ജുമൈറ ബീച്ച് റസിഡൻസിലാണ് തർക്കത്തിനിടെ കൊലപാതകം നടന്നത്.
പ്രതി രാജ്യം വിടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടിയിലായി. പ്രതിയുടെ പെൺ സുഹൃത്താണ് മൃതദേഹം ആദ്യം കണ്ടത്. സുഹൃത്തുമായി തർക്കമുണ്ടായെന്ന് പ്രതി പറഞ്ഞതിനെ തുടർന്ന് അന്വേഷിക്കാനാണ് പെൺസുഹൃത്ത് ഫ്ലാറ്റിൽ എത്തിയത്. പിതാവുമൊത്താണ് പ്രതി ഫ്ലാറ്റിൽ താമസിച്ചതെങ്കിലും സംഭവ സമയം പിതാവ് ഒപ്പമുണ്ടായിരുന്നില്ല.
പിന്നീടു പ്രതിയെ രക്ഷപ്പെടാൻ പിതാവ് സഹായിച്ചതായി കോടതി കണ്ടെത്തി. എന്നാൽ, പ്രായം കണക്കിലെടുത്തു ശിക്ഷയിൽ നിന്ന് ഒഴിവാക്കി. 25 വർഷമാണ് യുഎഇയിൽ ജീവപര്യന്തം. പ്രതിക്ക് അപ്പീൽ നൽകാൻ 14 ദിവസം സമയമുണ്ട്.