അബുദാബി ∙ സുരക്ഷ ശക്തമാക്കിയും ലോകോത്തര വെടിക്കെട്ടും ഡ്രോൺ ഷോയും ഒരുക്കിയും പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി.

അബുദാബി ∙ സുരക്ഷ ശക്തമാക്കിയും ലോകോത്തര വെടിക്കെട്ടും ഡ്രോൺ ഷോയും ഒരുക്കിയും പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സുരക്ഷ ശക്തമാക്കിയും ലോകോത്തര വെടിക്കെട്ടും ഡ്രോൺ ഷോയും ഒരുക്കിയും പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സുരക്ഷ ശക്തമാക്കിയും ലോകോത്തര വെടിക്കെട്ടും ഡ്രോൺ ഷോയും ഒരുക്കിയും പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. പുതുവർഷപുലരിയിൽ റെക്കോർഡുകൾ  സ്വന്തം പേരിൽ കുറിച്ചിടുന്ന വെടിക്കെട്ടോടെ പുതുവർഷത്തെ സ്വാഗതം ചെയ്യും. സമഗ്ര സുരക്ഷാ പദ്ധതികളുമായി വിവിധ എമിറേറ്റുകളിലെ പൊലീസും രംഗത്തുണ്ട്. 

അബുദാബിയും റാസൽഖൈമയും റെക്കോർഡ് സൃഷ്ടിക്കുമ്പോൾ ബുർജ് ഖലീഫ ഉൾപ്പെടെ 45 ഇടങ്ങളിൽ വെടിക്കെട്ടൊരുക്കി സന്ദർശകരെയും താമസക്കാരെയും വിസ്മയിപ്പിക്കാൻ ദുബായും ഒരുങ്ങിക്കഴിഞ്ഞു.

ADVERTISEMENT

പുതുവർഷം ആഘോഷിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും പദ്ധതികൾ ആവിഷ്ക്കരിച്ചതായി അബുദാബി പൊലീസ് അറിയിച്ചു. വിനോദസഞ്ചാര, വാണിജ്യ കേന്ദ്രങ്ങൾ, റോഡുകൾ തുടങ്ങിയ ഇടങ്ങളുടെ സംരക്ഷണം ശക്തമാക്കുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത സുരക്ഷാ പദ്ധതി ആവിഷ്ക്കരിച്ചതായി അബുദാബി പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിലെ സെൻട്രൽ ഓപറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൂൻ അൽ മുഹൈരി പറഞ്ഞു. വിവിധ മേഖലകളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചും റോഡുകളിൽ പട്രോളിങ് ശക്തമാക്കിയും സുരക്ഷ ഉറപ്പാക്കുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

വേഗപരിധി, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കൽ തുടങ്ങി ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്നും അഭ്യർഥിച്ചു. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും ആവശ്യപ്പെട്ടു. പാർട്ടി സ്പ്രേകൾ ഉപയോഗിക്കുക, അശ്രദ്ധമായ ഡ്രൈവിങ് അമിത ശബ്ദം പുറപ്പെടുവിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

ADVERTISEMENT

നിയമലംഘനം കണ്ടെത്താൻ നവീന സാങ്കേതികവിദ്യ ഏർപ്പെടുത്തിയതിനു പുറമെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനവും നൽകി സുരക്ഷാവിഭാഗവും സെൻട്രൽ ഓപറേഷൻസ് റൂമും സജ്ജമാണെന്ന് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നാസർ സുലൈമാൻ അൽ മസ്കരി പറഞ്ഞു. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന നവീന ക്യാമറകളും ഡ്രോണുകളും സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യപങ്കുവഹിക്കും. അടിയന്തിര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യർഥിച്ചു.

ദുബായിൽ 36 ഇടങ്ങളിൽ വെടിക്കെട്ട്
ബുർജ് ഖലീഫയിലേത് ഉൾപ്പെടെ ദുബായിൽ 36 ഇടങ്ങളിലായി വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്.  ബുർജ് ഖലീഫയിൽ 9 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് ആരാധകരെ വിസ്മയിപ്പിക്കും. അഗ്നിപുഷ്പങ്ങൾ വിടർന്നുവരുന്നതിനൊത്ത് ലേസർഷോയും ജലധാരയും ഡൗൺടൌണിലെത്തുന്നവർക്ക് ആവേശക്കാഴ്ചയാകും. സൂഖ് അൽ ബഹർ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലെവാർഡ്, ബുർജ് പാർക്ക് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിൽനിന്നും വെടിക്കെട്ട് കാണാം. ഫെസ്റ്റിവൽ സിറ്റിയിലെ 11 രാജ്യങ്ങളിൽനിന്നുള്ള 110 സംഗീത വിദഗ്ധരുടെ കച്ചേരി പുതുവർഷത്തെ സംഗീത സാന്ദ്രമാക്കും. ബർദുബായ് അൽസീഫ് സ്ട്രീറ്റ്, ദ് പാമിലെ അറ്റ്ലാന്റിസ്, ജുമൈറ ബീച്ച് റസിഡൻസ്, ബ്ലൂവാട്ടേഴ്സ് ഐലൻഡ്, ഗ്ലോബൽ വില്ലേജ്, ഹത്ത തുടങ്ങി എമിറേറ്റിന്റെ 36 ഇടങ്ങളിലും വെടിക്കെട്ടുണ്ടാകും. ഗ്ലോബൽ വില്ലേജിൽ രാത്രി 8ന് ആരംഭിക്കുന്ന പുതുവർഷാഘോഷം പുലർച്ചെ ഒന്നുവരെ തുടരും.

ADVERTISEMENT

അബുദാബിയിൽ 50 മിനിറ്റ് വെടിക്കെട്ട്
പുതുവർഷപ്പുലരിയിൽ ലോക റെക്കോർഡ് സ്വന്തമാക്കാൻ അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഒരുക്കുന്നത് 50 മിനിറ്റ് നീളുന്ന വെടിക്കെട്ട്. 6000 ഡ്രോണുകളും 20 മിനിറ്റിലേറെ ആകാശത്ത് വട്ടമിട്ട് പറന്ന് പുതുവർഷത്തെ സ്വാഗതം ചെയ്ത് റെക്കോർഡിടും. 2024ൽ സ്ഥാപിച്ച സ്വന്തം റെക്കോർഡ് ഭേദിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. മുൻവർഷം രാത്രി 12നാണ് വെടിക്കെട്ട് ആരംഭിച്ചതെങ്കിൽ ഇത്തവണ വൈകിട്ട് 6 മുതൽ ഓരോ മണിക്കൂർ ഇടവേളകളിൽ നടത്തുന്ന വെടിക്കെട്ട് അർധരാത്രി 12 വരെ തുടരും. ലേസർ ഷോയും മറ്റു സാംസ്കാരിക പരിപാടികളും അരങ്ങേറും.

റാസൽഖൈമയിൽ വെടിക്കെട്ട് 15 മിനിറ്റ് 
റാസൽഖൈമ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടും ഡ്രോൺ ഷോയും റെക്കോർഡ് ഭേദിക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. വർഷത്തെ സ്വാഗതം ചെയ്യാനും വെടിക്കെട്ടും ഡ്രോൺ ഷോയും കാണാനും റാസൽഖൈമ അൽമർജാൻ ഐലൻഡിൽ കുടുംബങ്ങൾക്കും ബാച്ച്‌ലേഴ്സിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

നമ്മുടെ കഥ ആകാശത്ത് എന്ന പ്രമേയത്തിൽ പ്രകൃതിയോടും പൈതൃകത്തോടും ഇണങ്ങും വിധത്തിലാണ് റാസൽഖൈമയുടെ ആഘോഷം. ലോകോത്തര സംഗീത നിശയുമുണ്ടാകും. 6 മേഖലകളിലായി 20,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. താൽപര്യമുള്ളവർ അൽമർജാൻ ഐലൻഡിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.  

കാണാനും ചെലവേറും
ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്ക് സാധാരണ ദിവസങ്ങളിൽ 10 ദിർഹമാണ് പ്രവേശന ഫീസ്. എന്നാൽ പുതുവർഷാഘോഷത്തിലെ പ്രത്യേക വെടിക്കെട്ടും കലാവിരുന്നും ആസ്വദിക്കാൻ ഒരാൾക്ക് 50 ദിർഹം ആണ് ടിക്കറ്റ് നിരക്ക്. വെടിക്കെട്ടും ഡ്രോൺ ഷോയും തൊട്ടടുത്തുനിന്ന് കാണാം. ലോകോത്തര കലാപരിപാടികളും സംഗീതവിരുന്നും ആസ്വദിക്കാം. 1, 3 ഗേറ്റുകൾക്ക് സമീപം പ്രത്യേകം സജ്ജമാക്കുന്ന ഫാൻ സോൺ ഏരിയയിലേക്കു പ്രവേശിക്കാൻ 20 ദിർഹം ഫീസുണ്ട്.

English Summary:

UAE is ready to welcome the New Year with a spectacular display of world-class fireworks and a dazzling drone show