എം.ടി അനുസ്മരണവുമായി മലയാളം മിഷൻ ദുബായ്
ദുബായ് ∙ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ മലയാളം മിഷൻ ദുബായ് ചാപ്റ്റർ അനുശോചിച്ചു.

ദുബായ് ∙ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ മലയാളം മിഷൻ ദുബായ് ചാപ്റ്റർ അനുശോചിച്ചു. മലയാള സാഹിത്യത്തിലെ പകരംവയ്ക്കാൻ ഇല്ലാത്ത എഴുത്തുകാരനും ചലച്ചിത്രകാരനുമായ സാംസ്കാരിക മുഖമാണ് എം. ടി എന്ന് ചെയർമാൻ വിനോദ് നമ്പ്യാർ പറഞ്ഞു.
ദുബായ് അൽതവാർ പാർക്കിൽ നടന്ന വേഴാമ്പൽ, പൂത്തുമ്പി പഠനകേന്ദ്രങ്ങളുടെ ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന് മുന്നോടിയായിട്ടായിരുന്നു അനുശോചനം. എം. ടിയുടെ ഛായാചിത്രത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും പുഷ്പാർച്ചന നടത്തി. സോണിയ ഷിനോയ്, സി.എൻ.എൻ. ദിലിപ്, സ്മിത മേനോൻ എന്നിവർ പ്രസംഗിച്ചു. റിംന അമീർ, ഫിറോസിയ ദിലീഫ് റഹ്മാൻ, മുരളി എംപി, ജ്യോതി രാമദാസ്, സുനേഷ്, പ്രിയ ദീപു എന്നിവർ പങ്കെടുത്തു.