നിമിഷപ്രിയയുടെ മോചനം:ഇറാൻ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ; സാധ്യമായതെല്ലാം ചെയ്യുമെന്ന് അധികൃതർ
യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടാൻ ഇറാൻ സന്നദ്ധത അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് മാനുഷിക പരിഗണനയിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് പ്രതികരിച്ചത്.

ന്യൂഡൽഹി ∙ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടാൻ ഇറാൻ സന്നദ്ധത അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് മാനുഷിക പരിഗണനയിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് പ്രതികരിച്ചത്.
യെമന്റെ തലസ്ഥാനമായ സനാ ഇപ്പോൾ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇവർക്ക് ഇറാന്റെ പിന്തുണയുണ്ട്. ഡൽഹി സന്ദർശനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളാണു മാധ്യമങ്ങളോടു സഹായ സന്നദ്ധത അറിയിച്ചത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനു നിലവിൽ യെമനിൽ സജീവമായ ഉദ്യോഗസ്ഥ സംവിധാനമില്ല. ഹൂതി വിമതരുമായി കാര്യമായ ബന്ധവും ഇന്ത്യയ്ക്കില്ല. ഈ സാഹചര്യത്തിൽ ഇറാന്റെ ഇടപെടൽ നിമിഷപ്രിയയുടെ മോചനത്തിന് ഏറെ സഹായകമാകുമെന്നാണു വിലയിരുത്തൽ.
നിമിഷപ്രിയയുടെ വധശിക്ഷ ഏതാനും ദിവസം മുൻപാണു യെമൻ ശരിവച്ചത്. ദയാഹർജി തള്ളുകയും ചെയ്തിരുന്നു. ശിക്ഷ ഒരു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന വാർത്തകൾക്കിടെ മോചനത്തിനുള്ള ശ്രമങ്ങൾ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഊർജിതമാക്കിയിട്ടുണ്ട്.