കൊണ്ടോട്ടി ( മലപ്പുറം) ∙ കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവരോട് ഇത്തവണയും കണ്ണിൽച്ചോരയില്ലാത്ത നിലപാടുമായി അധികൃതർ. കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളെ അപേക്ഷിച്ച് വിമാന ടിക്കറ്റിന് കോഴിക്കോട്ടുനിന്നു പോകുന്നവർ അധികമായി നൽകേണ്ടത് ഏകദേശം 40,000 രൂപ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്ടുനിന്ന് സ്വകാര്യ ഗ്രൂപ്പുകളിൽ വഴി പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് ഹജ് കമ്മിറ്റി വഴി പോകുന്നവർ ടിക്കറ്റിനു നൽകേണ്ടിവരിക. ഹജ് വിമാന സർവീസ് സംബന്ധിച്ച ടെൻഡർ നടപടി പൂർത്തിയായപ്പോഴാണ് നിരക്കിലെ ഈ വ്യത്യാസം പുറത്തുവന്നത്. ഡോളർ വിനിമയ നിരക്ക് കണക്കാക്കി തുക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുവരും.

ADVERTISEMENT

നികുതികളും മറ്റുമായി സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്ക് മറ്റു നിരക്കുകളെല്ലാം ഹജ് കമ്മിറ്റിയെക്കാൾ കൂടുതലാണ്. എന്നാൽ, വിമാന ടിക്കറ്റ് നിരക്കിൽ ഇത്തവണ കാര്യമായ കുറവുണ്ട്. 60,000 – 75,000 രൂപയാണ് കോഴിക്കോട് വിമാനത്താവളത്തിൽനിന്നു സ്വകാര്യ സംഘങ്ങൾ വഴിയുള്ള ഹജ് ടിക്കറ്റ് നിരക്ക്. കണക്‌ഷൻ വിമാനമാണെങ്കിലും നേരിട്ടുള്ള സർവീസ് ആണെങ്കിലും സൗദിയിലേക്കും തിരിച്ചുമുള്ള പരമാവധി നിരക്ക് 75,000 രൂപയാണ്.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കോഴിക്കോട്ടുനിന്ന് 1.25 ലക്ഷം രൂപയാണ് ഹജ് കമ്മിറ്റി മുഖേന പോകുന്നവർക്കുള്ള യാത്രാനിരക്ക്. എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കോഴിക്കോട്ടെ ടെൻഡറിൽ പങ്കെടുത്തത്. കണ്ണൂരിൽ 87,000 രൂപയും കൊച്ചിയിൽ 86,000 രൂപയുമാണ് ഹജ് കമ്മിറ്റിക്കു കീഴിലെ ഹജ് യാത്രക്കാർക്കുള്ള നിരക്ക്. ഹജ് കമ്മിറ്റി ഏർപ്പെടുത്തുന്നത് ചാർട്ടേഡ് വിമാനമായതിനാൽ, തീർഥാടകരെ കൊണ്ടുപോകാനും തിരിച്ചെത്തിക്കാനും പോകുമ്പോൾ രണ്ടുതവണ കാലിയായി പറക്കണം എന്നതാണു നിരക്കുവർധനയ്ക്ക് പ്രധാന കാരണമായി പറയുന്നത്.

ADVERTISEMENT

കരിപ്പൂരിനെ കൈവിട്ട് തീർഥാടകർ
കോഴിക്കോട് വിമാനത്താവളത്തെ ഹജ് തീർഥാടകർ കൈവിടുന്നതായി കണക്കുകൾ. കഴിഞ്ഞവർഷം അവസരം ലഭിച്ചവരിൽ കോഴിക്കോട് തിരഞ്ഞെടുത്തവരുടെ എണ്ണം 10,515 ആയിരുന്നു. ഇത്തവണ 5755. തീർഥാടകർ പകുതിയായി. ഈ വർഷത്തെ ഹജ് തീർഥാടനത്തിന് കേരളത്തിൽനിന്ന് അവസരം ലഭിച്ചവരുടെ എണ്ണം 15,231 ആണ്. ഇവരിൽ 4026 പേർ കണ്ണൂർ, 5422 പേർ കൊച്ചി വിമാനത്താവളങ്ങൾ തിരഞ്ഞെടുത്തവരാണ്.

മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നു റോഡ് മാർഗം കൊച്ചിയിലോ കണ്ണൂരിലോ എത്തി അവിടെനിന്ന് ഹജ് യാത്ര നടത്തിയാൽപോലും വൻതുക ലാഭിക്കാം എന്നതാണു സ്ഥിതി. നിരക്കു കുറയ്ക്കാൻ നടപടിയുണ്ടായില്ലെങ്കിൽ രാജ്യത്തെ പ്രധാന ഹജ് പുറപ്പെടൽ കേന്ദ്രമായ കരിപ്പൂരിനെ തീർഥാടകർ കൈവിടും. ഹജ് യാത്രാനിരക്ക് കുറയ്ക്കാനും കേരളത്തിലെ നിരക്ക് ഏകീകരിക്കാനും ഇടപെടണമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ, എം.കെ.രാഘവൻ എംപി എന്നിവർ കേന്ദ്രമന്ത്രിമാർ, കേന്ദ്ര ഹജ് കമ്മിറ്റി തുടങ്ങിയവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Hajj Pilgrims Concerned Over Soaring Flight Charges