കഴിഞ്ഞ വർഷം കുവൈത്ത് നാടുകടത്തിയത് 35000 വിദേശികളെ
കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് വിവിധ നിയമലംഘനങ്ങളുടെ പേരിൽ പിടിയിലായ 35,000 വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്.

കുവൈത്ത് സിറ്റി∙ കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് വിവിധ നിയമലംഘനങ്ങളുടെ പേരിൽ പിടിയിലായ 35,000 വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് കറക്ഷണൽ ഫെസിലിറ്റികളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഡിപോർട്ടേഷൻ ഡിപ്പാർട്ട്‌മെന്‍റിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
കൂടുതൽ പേരും റസിഡൻസി നിയമം ലംഘിച്ചവരാണ്. നാടുകടത്തലിനായി തടവിലാക്കപ്പെട്ട വിദേശികളുടെ നടപടിക്രമങ്ങൾ വേഗത്തിലാണ് നടക്കുന്നത്. ഇവർക്ക് മാനുഷിക പരിഗണന ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസമായി താമസകേന്ദ്രങ്ങൾ വളഞ്ഞ് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പരിശോധനകളാണ് നടന്നുവരുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് നേരിട്ടാണ് പല സ്ഥലങ്ങളിലും പരിശോധനകൾക്ക് നേതൃത്വം നൽകിവരുന്നത്.