ഒമാനില്‍ നിന്ന് ഇത്തവണ 470 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും.

ഒമാനില്‍ നിന്ന് ഇത്തവണ 470 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒമാനില്‍ നിന്ന് ഇത്തവണ 470 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനില്‍ നിന്ന് ഇത്തവണ 470 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും. 39,540 പേരാണ് ഇത്തവണ ഹജ്ജിന് റജിസ്റ്റര്‍ ചെയ്തത്. 39,540 പേരാണ് ഇത്തവണ ഹജ്ജിന് റജിസ്റ്റര്‍ ചെയ്തത്. 14,000 ആണ് ഒമാന്‍റെ ഹജ് ക്വാട്ട. 13098 ഒമാനികള്‍ക്കും അവസരം ലഭിക്കും. ബാക്കി സീറ്റ് ഒമാന്‍ ഹജ് മിഷന്‍ അംഗങ്ങള്‍ക്കായിരിക്കും. അറബ് പൗരന്‍മാരായ 235 പേര്‍ക്കും ഇതര രാഷ്ട്രങ്ങളില്‍ നിന്നുള്ള 235 പേര്‍ക്കുമായിരിക്കും പ്രവാസി ക്വാട്ടയില്‍ നിന്നുള്ള അവസരം. നിരവധി മലയാളികളും ഇത്തവണയും ഹജ്ജിന് അപേക്ഷിച്ച് കാത്തിരിക്കുന്നുണ്ട്. നാടിനെ അപേക്ഷിച്ച് കുറഞ്ഞ ചെലവും യാത്രാ സമയവുമെല്ലാം പ്രവാസികളെ ഒമാനില്‍ നിന്നുള്ള ഹജ് തീർഥാടനത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 500 പ്രവാസികള്‍ക്ക് അവസരം ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ ക്വാട്ടയില്‍ 30 എണ്ണത്തിന്‍റെ കുറവുണ്ടാവുണ്ടായി.

അതേസമയം, മസ്‌കത്ത് ഒമാനില്‍ നിന്ന് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ക്ക് സന്ദേശം അയച്ചു തുടങ്ങിയതായി ഔഫാഖ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഹജ് തീർഥാടനത്തിനുള്ള യോഗ്യതയുടെ മുന്‍ഗണന പാലിച്ചുകൊണ്ട് നീതി ഉറപ്പാക്കുന്നതിനാണ് ഇലക്ട്രോണിക് സംവിധാനം വഴി നറക്കെടുപ്പിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്.

ADVERTISEMENT

സന്ദേശം ലഭിക്കുന്നവര്‍ അഞ്ച് ദിവസത്തിനുള്ളില്‍ മന്ത്രാലയം നിര്‍ദേശങ്ങള്‍ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കണം. ഈ ദിവസങ്ങളില്‍ ലൈസന്‍സുള്ള ഹജ് കമ്പനികളില്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കരാര്‍ തുകയുടെ 50 ശതമാനം ഈ കാലയളവില്‍ കൈമാറണമെന്നും ഔഫാഖ്, മതകാര്യ മന്ത്രാലയം അറിയിച്ചു.

ഹജ്ജിന് അപേക്ഷിച്ചവരില്‍ നിന്ന് മുതിര്‍ന്നവര്‍, അര്‍ബുദ രോഗികള്‍, ഭിന്നശേഷിക്കാര്‍, ആദ്യമായി ഹജ്ജിന് പോകുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. കാഴ്ച വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൂടെ ആളുകളെ അനുവദിക്കും. ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ക്കുള്ള വാക്‌സീനേഷന്‍ ഉള്‍പ്പെടെ വരുന്ന മാസങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നല്‍കും.

English Summary:

470 expatriates from Oman will get the opportunity to perform Hajj