ലഹരിമരുന്ന് കേസ്: സൗദിയിൽ മലയാളി ജയിലിൽ, വില്ലനായത് ‘അജ്ഞാത സിം’

ഡ്രൈവിങ് ലൈസൻസ് എടുക്കാനെത്തിയ മലയാളിയെ തന്‍റെ പേരിൽ കേസുള്ളതിനാൽ അധികൃതർ തിരിച്ചയച്ചു.
ഡ്രൈവിങ് ലൈസൻസ് എടുക്കാനെത്തിയ മലയാളിയെ തന്‍റെ പേരിൽ കേസുള്ളതിനാൽ അധികൃതർ തിരിച്ചയച്ചു.
ഡ്രൈവിങ് ലൈസൻസ് എടുക്കാനെത്തിയ മലയാളിയെ തന്‍റെ പേരിൽ കേസുള്ളതിനാൽ അധികൃതർ തിരിച്ചയച്ചു.
ദമാം∙ ഡ്രൈവിങ് ലൈസൻസ് എടുക്കാനെത്തിയ മലയാളിയെ തന്‍റെ പേരിൽ കേസുള്ളതിനാൽ അധികൃതർ തിരിച്ചയച്ചു. പൊലീസ് സ്റ്റേഷനിലെത്തി കേസ് അന്വേഷിച്ച മലയാളി ഞെട്ടി. തന്‍റെ പേരിലുള്ളത് ലഹരിമരുന്ന് കേസ്.
തന്‍റെ പേരിൽ താനറിയാതെ ആരോ എടുത്ത മൊബൈൽ സിം കാർഡ് ഉപയോഗിച്ച് അജ്ഞാതർ നടത്തിയത് ലഹരിമരുന്ന് കച്ചവടമായിരുന്നു. ഒടുവിൽ ജയിലിലുമായി. സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ ജോലി ചെയ്യുന്ന മലയാളിക്കാണ് ദുരനുഭവം. ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.
കഴിഞ്ഞ ജനുവരിയിലാണ് ഡ്രൈവിങ് ലൈസൻസ് എടുക്കാനായി ഇദ്ദേഹം അപേക്ഷ നൽകിയത്. എന്നാൽ കേസുള്ളതിനാൽ അപേക്ഷ തള്ളി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോഴാണ് കേസിന്‍റെ ഗൗരവം അറിഞ്ഞത്. റിയാദിൽ ലഹരിമരുന്ന് കച്ചവടം നടത്തി എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പേരിലുള്ള കേസ്. ദമാം പൊലീസ് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ പിന്നീട് റിയാദിലേക്ക് മാറ്റി.
ദമാമിലെ സീകോ ഏരിയയിലെ ഒരു കടയിൽ നിന്ന് ഇദ്ദേഹം സൗദിയിലെ സ്വകാര്യ കമ്പനിയുടെ ഒരു സിം കാർഡ് വാങ്ങിയിരുന്നു. ഇതിനായി രണ്ടുമൂന്നു പ്രാവശ്യം വിരലടയാളം വയ്ക്കുകയും ചെയ്തു. ഇതായിരിക്കാം ഇദ്ദേഹത്തിന് കുരുക്കായത്. ഇദ്ദേഹത്തിന്‍റെ പേരിൽ കടക്കാരൻ മറ്റ് സിമ്മുകളും ഈ സമയത്ത് ഇഷ്യു ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ് നിലവിൽ കേസിൽ ഇടപെടുന്നത്.