ഇരട്ട നികുതി ഒഴിവാക്കാനുള്ള തീരുമാനവുമായി ഒമാനും ബഹ്‌റൈനും
![oman-bahrain-double-taxation-agreement Image Credit:X /OmanNewsAgency](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/1/16/oman-bahrain-double-taxation-agreement.jpg?w=575&h=299)
മസ്കത്ത്∙ ഒമാനും ബഹ്‌റൈനും ഇടയിൽ ഇരട്ട നികുതി ഒഴിവാക്കാൻ തീരുമാനം. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയിലെത്തി. ടാക്സ് അതോറിറ്റിയും ബഹ്‌റൈൻ നാഷനൽ ബ്യൂറോ ഓഫ് റവന്യൂവും തമ്മിലാണ് ഇരട്ട നികുതി ഒഴിവാക്കുന്നതിന് ധാരണയായത്. ഔദ്യോഗിക സന്ദർശനം

മസ്കത്ത്∙ ഒമാനും ബഹ്‌റൈനും ഇടയിൽ ഇരട്ട നികുതി ഒഴിവാക്കാൻ തീരുമാനം. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയിലെത്തി. ടാക്സ് അതോറിറ്റിയും ബഹ്‌റൈൻ നാഷനൽ ബ്യൂറോ ഓഫ് റവന്യൂവും തമ്മിലാണ് ഇരട്ട നികുതി ഒഴിവാക്കുന്നതിന് ധാരണയായത്.
ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബഹ്‌റൈൻ രാജാവ് ബുധനാഴ്ച വൈകിട്ടോടെ ഒമാനിൽ നിന്ന് മടങ്ങി. സുൽത്താൻ ഹൈതം ബിൻ താരിഖുമായും കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി 25 ധാരണാപത്രങ്ങൾ, കരാറുകൾ, എക്സിക്യൂട്ടീവ് പരിപാടികൾ എന്നിവയിൽ ഒപ്പുവച്ചു. ആരോഗ്യം, വാർത്താ മാധ്യമം, തൊഴിൽ, മാനവ വിഭവശേഷി വികസനം, കൃഷി, മത്സ്യബന്ധനം, ജലവിഭവം, മുനിസിപ്പാലിറ്റി, കാലാവസ്ഥാ ശാസ്ത്രം, കാർഷിക മേഖല, മൃഗസംരക്ഷണം, വികസനം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണത്തിന് ധാരണയിലെത്തി.
ബഹ്‌റൈൻ രാജാവിന് സുൽത്താൻ ഹൈതം ബിൻ താരിഖ് അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ആലം പാലസ് ഗസ്റ്റ് ഹൗസിൽ ഒരുക്കിയ വിരുന്നിൽ രാജകുടുംബത്തിലെ അംഗങ്ങൾ, മന്ത്രിമാർ, സുൽത്താൻ സായുധ സേനയുടെയും റോയൽ ഒമാൻ പോലീസിന്‍റെയും കമാൻഡർമാർ, അറബ്, സൗഹൃദ രാജ്യങ്ങളുടെ അംബാസഡർമാർ, ഒമാൻ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, വിദേശകാര്യ മന്ത്രാലയത്തിലെ ചില അംബാസഡർമാർ, സിഇഒമാർ എന്നിവർ പങ്കെടുത്തു.