അബുദാബി ∙ ലോകത്തെ മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈ വർഷത്തെ റമസാൻ മാർച്ച് 1 ന് ആരംഭിച്ചേക്കും.

അബുദാബി ∙ ലോകത്തെ മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈ വർഷത്തെ റമസാൻ മാർച്ച് 1 ന് ആരംഭിച്ചേക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ലോകത്തെ മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈ വർഷത്തെ റമസാൻ മാർച്ച് 1ന് ആരംഭിച്ചേക്കും. റമസാൻ ചന്ദ്രക്കല തലേദിവസം രാത്രി ആകാശത്ത് വ്യക്തമായി ദൃശ്യമാകുമെന്നും യുഎഇ രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി) അറിയിച്ചു.

ലോകത്തിന്റെ പല ഭാഗങ്ങളിലും ദൂരദർശിനി ഉപയോഗിച്ചും അമേരിക്കയുടെ വിശാലമായ ഭാഗങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ടും ചന്ദ്രക്കല കാണാനാകുമെന്നും സെന്റർ ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒദെ പറഞ്ഞു.

ADVERTISEMENT

ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ഇസ്‌ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ഷഅബാന്റെ 29-ാം ദിവസം (ഫെബ്രുവരി 28) റമസാൻ ഔദ്യോഗികമായി എപ്പോൾ ആരംഭിക്കുമെന്ന് നിർണയിക്കാൻ ഔദ്യോഗിക ചാന്ദ്രദർശന സമിതികൾ യോഗം ചേരും. ഈ ദിവസം കണ്ടാൽ അടുത്ത ദിവസമാണ് പുണ്യമാസം ആരംഭിക്കുന്നത്. 

English Summary:

Gulf Ramadan: March 1 likely first day of Ramadan 2025