നമ്പർ പ്ലേറ്റിൽ കൃത്രിമം: ദുബായിൽ 23 വാഹനങ്ങൾ പിടിച്ചെടുത്തു

ദുബായ്∙ വാഹന നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച 23 വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു.ഗതാഗത നിയമ ലംഘനങ്ങൾക്കു മറയാക്കാനാണ് കൃത്രിമ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ, റഡാറുകൾ തുടങ്ങിയവയെ കബളിപ്പിക്കാനാണ് ഇത്തരക്കാർ

ദുബായ്∙ വാഹന നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച 23 വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു. ഗതാഗത നിയമ ലംഘനങ്ങൾക്കു മറയാക്കാനാണ് കൃത്രിമ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ, റഡാറുകൾ തുടങ്ങിയവയെ കബളിപ്പിക്കാനാണ് ഇത്തരക്കാർ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചത്.
നമ്പർ പ്ലേറ്റിലെ അക്കങ്ങൾ മായിച്ച് കളയുകയോ അവ്യക്തമാക്കുകയോ ചെയ്തവരാണ് പിടിയിലായത്. നമ്പർ പ്ലേറ്റിൽ കാണിക്കുന്ന ഇത്തരം കൃത്രിമങ്ങൾ നിയമത്തിന് എതിരാണ്. ഗുരുതര ഗതാഗത നിയമ ലംഘനമായാണ് ഇത്തരം കുറ്റകൃത്യങ്ങൾ കണക്കാക്കുക. പിടിക്കപ്പെടുന്നവർ കടുത്ത ശിക്ഷാ നടപടികൾക്കു വിധേയരാകുമെന്ന് പൊലീസ് അറിയിച്ചു.