ബഹ്റൈൻ ∙ ഓരോ ഗൾഫ് രാജ്യങ്ങളിലും പ്രവാസികളുടെ മരണാനന്തര നടപടിക്രമങ്ങളിലും ആവശ്യമായ രേഖകളിലും വ്യത്യാസങ്ങളുണ്ടായിരിക്കും. എല്ലാ മതക്കാരെയും അതാത് ആചാരപ്രകാരം തന്നെ അടക്കം ചെയ്യാൻ ബഹ്റൈൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ക്രിസ്തുമത വിശ്വാസികൾക്കും ഹൈന്ദവർക്കും വെവ്വേറെ സെമിത്തേരികളാണുള്ളത്. ഹിന്ദുക്കളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ഓരോ ഗൾഫ് രാജ്യങ്ങളിലും പ്രവാസികളുടെ മരണാനന്തര നടപടിക്രമങ്ങൾക്ക് ആവശ്യമായ രേഖകളിൽ  വ്യത്യാസങ്ങളുണ്ടായിരിക്കും. ബഹ്റൈനിൽ എല്ലാ മതക്കാരെയും അതാത് ആചാരപ്രകാരം തന്നെ അടക്കം ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ക്രിസ്തുമത വിശ്വാസികൾക്കും ഹൈന്ദവർക്കും വെവ്വേറെ സെമിത്തേരികളുമുണ്ട്. ഹിന്ദുക്കളെങ്കിൽ മൃതദേഹം ആചാരമനുസരിച്ച് ബലി കർമങ്ങൾ നടത്തി  സംസ്കരിക്കാം. മറ്റ് ഗൾഫ് രാജ്യങ്ങളിലേതു പോലെ മരണാനന്തര സേവനങ്ങൾക്ക് സഹായമേകാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഉൾപ്പെടെയുള്ള പ്രവാസി മലയാളി സംഘടനകളും ഇവിടെയുണ്ട്. പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അല്ലെങ്കിൽ ബഹ്റൈനിൽ തന്നെ അടക്കം ചെയ്യാൻ ബഹ്റൈൻ സർക്കാരും ഇന്ത്യൻ എംബസിയും ആവശ്യപ്പെടുന്ന രേഖകൾ, അവിടുത്തെ നടപടിക്രമങ്ങൾ എന്നിവ അറിയാം. 

മരണ സർട്ടിഫിക്കറ്റിനാവശ്യമായ രേഖകൾ
ബഹ്റൈൻ പൊതുജനാരോഗ്യ മന്ത്രാലയമാണ് മരണ സർട്ടിഫിക്കറ്റ് നൽകുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും ആവശ്യമാണ്. 
∙ബഹ്റൈൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി).
∙ മരണപ്പെട്ട പ്രവാസിയുടെ ഒറിജിനൽ പാസ്പോർട്ട്. 
∙സിപിആറിന്റെ (ബഹ്റൈൻ പ്രവാസികളുടെ ഐഡന്റിറ്റി കാർഡ്) പകർപ്പ്.
∙കമ്പനിയിൽ നിന്നുള്ള സാമ്പത്തിക കുടിശിക (സെറ്റിൽമെന്റ് തുക) തീർപ്പാക്കിയത് സംബന്ധിച്ച് സ്പോൺസറുടെ കത്ത്. (കണക്ക് വിശദമാക്കുന്നതിന്റെ പകർപ്പും വേണം), മരിച്ച വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ പേരിൽ നൽകുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് പകർപ്പ്.
∙കമ്പനിയിൽ നിന്ന് ഒളിച്ചോടി പോയവരുടെ പട്ടികയിലാണ് മരണമടഞ്ഞ പ്രവാസിയുടെ പേര് ഉൾപ്പെട്ടിട്ടുള്ളതെങ്കിൽ എന്നാണ് ഒളിച്ചോടി പോയതെന്ന് സ്പോൺസർ രേഖാമൂലം എഴുതി നൽകണം. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയതിന്റെ പകർപ്പും വേണം. 
∙തൊഴിലിടത്തിൽ അല്ലെങ്കിൽ റോഡ് അപകടത്തിലാണ് പ്രവാസി മരണമടയുന്നതെങ്കിൽ കമ്പനി അല്ലെങ്കിൽ സ്പോൺസർ അക്കാര്യം രേഖാമൂലം എഴുതി നൽകണം. ജിഒഎസ്ഐ ക്ലെയിം ചെയ്യുന്നതിനുള്ള അപേക്ഷ നൽകുകയും സ്റ്റേറ്റസ് എത്രയും വേഗം എംബസിയെ അറിയിക്കുകയും വേണം.  

ADVERTISEMENT

മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടു പോകാൻ / ബഹ്റൈനിൽ തന്നെ അടക്കം ചെയ്യാൻ 
മരണസർട്ടിഫിക്കറ്റിന് പുറമെ താഴെ പറയുന്ന രേഖകളും ആവശ്യമാണ്. 
∙മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന്റെ അനുമതി കത്ത് നിർബന്ധമാണ്. നാട്ടിലെ വില്ലേജ് ഓഫിസർ, തഹസിൽദാർ അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ കത്ത് വേണം നൽകാൻ. കത്തിൽ തീയതി, സീൽ എന്നിവയ്ക്ക് പുറമെ അറ്റസ്റ്റ് ചെയ്യുന്ന ഓഫിസറുടെ പേര്, ഒപ്പ് എന്നിവയും ഉറപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ  ആഭ്യന്തര മന്ത്രാലയം അറ്റസ്റ്റ് ചെയ്തതെങ്കിൽ നോട്ടറി പബ്ലിക് അറ്റസ്റ്റേഷനും അനുവദിക്കും. 
∙അനുമതി കത്തിൽ തൊഴിലുടമയുടെ പക്കൽ നിന്ന് സാമ്പത്തിക കുടിശികയോ മറ്റ് ക്ലെയിമുകളോ ലഭിക്കാനുണ്ടെങ്കിൽ അതു സംബന്ധിച്ച്  വ്യക്തമാക്കണം. 
∙ മരണപ്പെട്ട വ്യക്തിയുടെ കുടുംബം ബഹ്റൈനിൽ തന്നെയാണെങ്കിൽ അവരുടെ ഒറിജിനൽ പാസ്പോർട്ടും പകർപ്പും എംബസിയ്ക്ക് നൽകണം. പാസ്പോർട്ടിലേതു പോലെ തന്നെയായിരിക്കണം എംബസിയിൽ നൽകുന്ന ഒപ്പും. 
(വിവരങ്ങൾക്ക് കടപ്പാട്: ഇന്ത്യൻ എംബസി, ബഹ്റൈൻ)

English Summary:

Documents and procedures required for getting death certificates of an expat in Bahrain.