ഇ-സ്കൂട്ടർ അപകടം; ദുബായിൽ ഇന്ത്യൻ ബാലികയ്ക്ക് ദാരുണാന്ത്യം

ദുബായിൽ ബാഡ്മിന്റൻ താരമായ ഇന്ത്യൻ പെൺകുട്ടി ഇ-സ്കൂട്ടർ അപകടത്തിൽ മരിച്ചു. കർണാടക സ്വദേശി ഇർഫാൻ ഹുസൈൻ-മെലനി ദമ്പതികളുടെ മകൾ ഹുദാ ഹുസൈനയാണ് (15) മരിച്ചത്.

ദുബായ് ∙ ദുബായിൽ ബാഡ്മിന്റൻ താരമായ ഇന്ത്യൻ പെൺകുട്ടി ഇ-സ്കൂട്ടർ അപകടത്തിൽ മരിച്ചു. കർണാടക സ്വദേശി ഇർഫാൻ ഹുസൈൻ-മെലനി ദമ്പതികളുടെ മകൾ ഹുദാ ഹുസൈൻ (15) ആണ് മരിച്ചത്. അൽ നഹ്ദ സുലേഖ ആശുപത്രിയുടെ അടുത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം..
അൽ ദിയാഫ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ഹുദ വൈകിട്ട് ബാഡ്മിന്റൻ കളിക്കാൻ വേണ്ടി ഇ-സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സഹോദരൻ-ഹുബൈദ്.
കായിക രംഗത്ത് ശ്രദ്ധേയയായിക്കൊണ്ടിരുന്ന ഹുദ ബാഡ്മിന്റനിൽ മികവ് തെളിയിച്ചിരുന്നു. ഇന്ന് വൈകിട്ട് അസർ നമസ്കാരത്തിന് ശേഷം മുഹൈസിന(സോണാപൂർ) കബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.