റഹിമിന്റെ വേദനയിൽ കൂടെ നിന്ന് പ്രവാസ ലോകം; അതിവേഗ യാത്ര സാധ്യമായത് സൗദി അധികൃതരുടെ ഇടപെടലിൽ
തിരുവനന്തപുരം വെഞ്ഞാറംമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹിമിന് നാട്ടിലേക്ക് പോകാൻ പെട്ടെന്ന് സാധിച്ചത് സൗദി അധികൃതരുടെ അസാധാരണമായ ഇടപെടലിൽ. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിന് സൗദി അധികൃതർ അതിവേഗ പിന്തുണ നൽകുകയായിരുന്നു.

റിയാദ് ∙ തിരുവനന്തപുരം വെഞ്ഞാറംമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹിമിന് നാട്ടിലേക്ക് പോകാൻ പെട്ടെന്ന് സാധിച്ചത് സൗദി അധികൃതരുടെ അസാധാരണമായ ഇടപെടലിൽ. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിന് സൗദി അധികൃതർ അതിവേഗ പിന്തുണ നൽകുകയായിരുന്നു. സാധാരണ ഗതിയിൽ പത്തുദിവസമെങ്കിലും എടുക്കേണ്ട നടപടിക്രമങ്ങൾ ഒറ്റ ദിവസം കൊണ്ടു പൂർത്തിയാക്കിയാണ് ഉള്ളുപൊള്ളുന്ന വേദനയിൽ കഴിയുന്ന റഹിമിന് ആശ്വാസത്തണൽ നൽകിയത്.
യാത്രാവിലക്ക് അടക്കമുള്ള കേസുകൾ ഇദ്ദേഹത്തിന്റെ പേരിലുണ്ടെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ലോകകേരള സഭാംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കം നടത്തിയ അന്വേഷണത്തിൽ ഒരു കേസും ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്നുവർഷത്തോളമായി ഇഖാമ പുതുക്കാത്തതിനാൽ അതിന്റെ പിഴയും ലെവിയും അടക്കം അരലക്ഷം റിയാലിന്റെ ബാധ്യത ഉണ്ടായിരുന്നു.
ഇക്കാര്യം ശരിയാക്കിയാണ് റഹിമിന് ഇന്നലെ രാത്രി ദമാമിൽനിന്ന് നാട്ടിലേക്ക് തിരിച്ചുപോകാനായത്. മകന്റെ ക്രൂരതയിൽ കുടുംബം ഒന്നടങ്കം നഷ്ടമായതിന്റെ വേദനയിൽ കഴിയുകയായിരുന്ന റഹിമിനെ സഹായിക്കാൻ പ്രവാസലോകം തയാറെടുക്കുകയായിരുന്നു. മകൻ, ഉമ്മ, സഹോദരൻ, സഹോദരഭാര്യ, സുഹൃത്ത് എന്നിങ്ങനെ അഞ്ചുപേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലും. റിയാദിലായിരുന്നു റഹിമിന്റെ പ്രവാസം. ഇരുപത്തിയഞ്ച് വർഷത്തോളമായി പ്രവാസം തുടങ്ങിയിട്ട്.
കോവിഡ് കാലത്ത് കച്ചവടം തകർന്നതോടെ ജീവിതം പ്രതിസന്ധിയിലായി. ഇഖാമ പുതുക്കാൻ പോലുമായില്ല. ഇതിന് പുറമെ വൻ കടബാധ്യതയും. നാട്ടിലേക്ക് പോയിട്ട് ഏഴു വർഷമായി. റഹിമിന്റെ ദുരന്തം അറിഞ്ഞ് നിരവധി പേർ അദ്ദേഹത്തെ സമീപിച്ചിരുന്നു. സാമൂഹ്യപ്രവർത്തകൻ നാസ് വക്കം അബ്ദുൽ റഹിമിനൊപ്പം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിയാണ് യാത്രാവിലക്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചത്. ഏതെങ്കിലും തരത്തിലുള്ള കേസുകൾ റഹിമിന്റെ പേരിലുണ്ടായിരുന്നില്ല.
എന്നാൽ ഇഖാമ പുതുക്കാത്തതിനാൽ നാട്ടിലേക്ക് പോകാനും സാധിക്കുമായിരുന്നില്ല. ഒന്നരമാസം മുൻപാണ് റിയാദിൽനിന്ന് ദമാമിൽ എത്തിയത്. റഹിമിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് അതിവേഗത്തിലായിരുന്നു. സാധാരണയായി ഒരാൾ നാടുകടത്തൽ കേന്ദ്രത്തിലെത്തിയാൽ കുറഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളു. ഏറ്റവും കുറഞ്ഞത് 7 ദിവസമെങ്കിലും കഴിയാതെ നടപടികൾ പൂർത്തിയാക്കാനും സാധിക്കില്ല.
എന്നാൽ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ അധികൃതർ ഒറ്റദിവസത്തിനുള്ളിൽ തന്നെ എല്ലാ നിയമപ്രശ്നങ്ങളും തീർത്ത് ഫൈനൽ എക്സിറ്റാണ് റഹിമിന് നൽകിയത്. ഇന്ന് രാവിലെയാണ് റഹിം തിരുവനന്തപുരത്ത് എത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ റഹിം സന്ദർശിച്ചു.